Sunday, February 7, 2010

മൈ നെയിം ഈസ്‌ ഖാന്‍.. ശിവസേന Vs ഷാരൂഖ്‌ ഖാന്‍

പി എല്‍ അതിന്റെ മൂന്നാം സീസണ്‍ ആരംഭിക്കാന്‍ പോകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെയും പോലെ മത്സരങ്ങള്‍ ആരംഭിക്കുനതിനു നാളുകള്‍ക്കു മുന്‍പ് തന്നെ പി എല്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ തവണ ഇന്ത്യയില്‍ നിന്ന് വേദി മാറിയതിന്റെ പേരിലായിരുന്നു വിവാദമെങ്കില്‍, ഇത്തവണ അത് പാക്‌ താരങ്ങളെ ഒരു ഫ്രാഞ്ചൈസിയും തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിന്റെ പേരിലാണ്. മൂന്നാം ഘട്ട ലേലം കഴിഞ്ഞ അപ്പോള്‍ത്തന്നെ തങ്ങളെ അപമാനിച്ചു എന്ന് പറഞ്ഞു പാക്‌ താരങ്ങള്‍ വിലപിക്കുനത് നാം കണ്ടതാണ്. ഇന്ത്യയുടെ ഔദാര്യത്തിന് വേണ്ടി പാകിസ്ഥാന്‍ കേഴുന്ന സന്തോഷകരമായ കാഴ്ചയായിരുന്നു അത്.

പക്ഷെ വിവാദം മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുന്ന കാഴയാണ് നമുക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്‌. പാക്‌ താരങ്ങളെ അനുകൂലിച്ചു കൊണ്ട് ബോളിവുഡ് താരം ഷാരൂഖ്‌ ഖാന്‍ എത്തിയതോടെയാണ് പ്രശ്നം ഇന്ത്യക്കുള്ളില്‍ തന്നെ കൊടുമ്പിരി കൊണ്ടത്‌. 'പാക്‌ താരങ്ങളെ ടീമില്‍ ഉള്‍കൊള്ളിക്കണമായിരുന്നു' എന്ന ഷാരൂഖിന്റെ പ്രസ്താവനക്കെതിരെ ശിവസേന രംഗതെതുകയും തുടര്‍ന്ന് ഷാരൂഖിന് പിന്തുണയുമായി മറ്റു ചില ബോളിവുഡ് താരങ്ങളും നിലകൊണ്ടു. 'ഒറ്റ പാക്‌ കളിക്കാരനെയും ഇന്ത്യയില്‍ കാലു കുത്താന്‍ അനുവദിക്കില്ല' എന്ന നിലപാടാണ് ശിവസേനക്ക്.

ഇതില്‍ ആരുടെ നിലപാടാണ് ശരി എന്നാണ് എല്ലാ മാധ്യമങ്ങളും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചകളും മറ്റു ബഹളങ്ങളും എല്ലാം കണ്ടു ഒരാള്‍ ഇപ്പോള്‍ ഊറി ചിരിക്കുന്നുണ്ടാകും- സാക്ഷാല്‍ ഷാരൂഖ്‌ ഖാന്‍ തന്നെ! ഇനി കാര്യങ്ങള്‍ എങ്ങനെ തന്നെ മുന്നോട്ടു പോയാലും ഷാരൂഖ്‌ ഖാന്‍ ഉദ്ദേശിച്ച കാര്യം നടന്നു കഴിഞ്ഞു. ഫെബ്രുവരി 12 നു റിലീസ് ചെയ്യാന്‍ പോകുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ 'മൈ നെയിം ഈസ്‌ ഖാന്' പരമാവധി പബ്ലിസിറ്റി നേടികൊടുക്കുക എന്ന ഉദ്ദേശം ആണ് ഷാരൂഖ്‌ ഖാന് ഉള്ളത്. അതില്‍ ഷാരൂഖ്‌ ഖാന്‍ വിജയിച്ചു എന്ന് തന്നെ പറയാം. തുടര്‍ച്ചയായ വിജയങ്ങളോടെ അമീര്‍ ഖാന്‍ ബോളിവൂഡില്‍ വെന്നിക്കൊടി പാറിച്ചുനില്‍ക്കെ ഷാരൂഖ്‌ ഖാന് ഒരു വന്‍ വിജയം ഇപ്പോള്‍ അനിവാര്യമാണ്. അതിനു വേണ്ട എല്ലാ പബ്ലിസിടിയും ഷാരൂഖ്‌ കൊടുക്കുന്നു. അത് മാത്രമാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നില്‍. 'മൈ നെയിം ഈസ്‌ ഖാന്‍' എന്നാ ചിത്രത്തെ കുറിച്ച് കേള്‍ക്കാത്ത ആരും തന്നെ ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. പബ്ലിസിടി ിത്രത്തിന്റെ വിജയത്തിന് തെല്ലൊന്നുമാകില്ല സഹായിക്കുന്നത്.

ഷാരൂഖ്‌ ഖാന്‍ ഇത്രയൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കാത പോകുന്ന ഒന്നുണ്ട്. ഇത് പറയാന്‍ ഷാരൂഖ്‌ ഖാന് എന്ത് അവകാശം ആണുള്ളത്? പി എല്‍ മൂന്നാം ഘട്ട ലേലം നടക്കുമ്പോള്‍ അവിടെ ഷാരൂഖ്‌ ഖാനും ഉണ്ടായിരുന്നു. ലേലത്തിനു കളിക്കാരെ വിളിച്ചപ്പോള്‍ രണ്ടാമതായി പാകിസ്ഥാന്‍ കളിക്കാരനായ ശാഹിദ് അഫ്രിടിയെയാണ് വിളിച്ചത്. അപ്പോള്‍ ഞാന്‍ നാട്ടില്‍ ഉള്ള ആളല്ല എന്ന മട്ടില്‍ മുകളിലേക്ക് നോക്കി ഇരിക്കുകയായിരുന്നു ഷാരൂഖ്‌ ഖാന്‍. പിന്നീട് പല പാക്‌ കളിക്കാരുടെ പേര് വിളിച്ചപ്പോഴും ഷാരൂഖ്‌ അവരിലോന്നും താല്പര്യം പ്രകടിപ്പിച്ചില്ല. അപ്പോള്‍ എവിടെ ആയിരുന്നു ഷാരൂഖിന്റെ പക്സിതാനി പ്രേമം?? അപ്പോള്‍ മിണ്ടാതെ ഇരുന്നിട്ട് എല്ലാം കഴിഞ്ഞപ്പോള്‍ വീര്യം പ്രകടിപ്പിക്കുന്നതിന്റെ പിന്നില്‍ വെറും ബിസിനസ്‌ താല്പര്യം മാത്രം ആണ് ഉള്ളത് എന്ന് മനസ്സിലാക്കാന്‍, വസ്തുതകള്‍ മനസ്സിലാക്കി ചിന്തിച്ചാല്‍ മാത്രം മതിയാകും.

No comments:

Post a Comment