Sunday, November 22, 2009

തളരാത്ത പോരാട്ടത്തിനു ഇരുപതു വയസ്സ്..!



'സച്ചിനേവ ജയതേ'- സച്ചിന്‍ രമേശ്‌ തെണ്ടുല്‍കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം ഒരു മലയാള ദിനപത്രം പുറത്തിറങ്ങിയത് ഈ തലക്കെട്ടോടെ ആയിരുന്നു. ഒന്നാം പേജില്‍ സച്ചിന്‍ മാത്രം. ആ ദിവസം ഇന്ത്യയിലെ ഒട്ടു മിക്ക പത്രങ്ങളും പുറത്തിറങ്ങിയത് ഈ തരത്തിലാകാനെ വഴിയുള്ളൂ. കാരണം ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ അത്രമേല്‍ പ്രിയപ്പെട്ടതാണ്. മഹാത്മാഗാന്ധിയെ രാഷ്ട്രത്തിന്റെ പിതാവായി കാണുന്ന ജനങ്ങള്‍ സച്ചിനെയാണ് രാഷ്ട്രത്തിന്റെ മകനായി കാണുന്നത്. ഓരോ ഇന്ത്യക്കാരനും തങ്ങളുടെ സ്വന്തമായി കാണുന്ന ഒരേയൊരു സച്ചിന്‍. സച്ചിന്‍ തെണ്ടുല്‍കര്‍- ആ പേര് മാത്രം മതി, ലോകമെമ്പാടുമുള്ള ബൌളര്‍മാരെ ഭയച്ചകിതരാക്കാന്‍. അവരില്‍ ഒരു പേടിസ്വപ്നമായി സച്ചിന്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് ഇരുപതു വര്‍ഷം പൂര്‍ത്തിയാകുന്നു. 1989 ഇല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ കളിക്കാനിരങ്ങുംപോഴുള്ള അതെ ആവേശവും ഊര്‍ജ്ജവും ഇന്നും സച്ചിനില്‍ നിലനില്‍ക്കുന്നു. അന്നത്തെ ആ നാണം കുണുങ്ങി പയ്യന്റെ പേരിലാണ് ഇന്ന് ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡ്‌ മിക്കതും. സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ്‌ എല്ലാം എഴുതാനാണെങ്കില്‍ അതിനു വേണ്ടി മാത്രം രണ്ടോ മൂന്നോ പേജുകള്‍ വേണ്ടി വന്നേക്കാം.1983 ലോകകപ്പ് വിജയത്തിന് ശേഷമാണ് ക്രിക്കറ്റ്‌ ഇന്ത്യയില്‍ ഒരു ആവേശമായി പടര്‍ന്നു കയറിയതെങ്കില്‍, അതിനെ ഒരു മതമാക്കി വളര്‍ത്തിയത്‌ സച്ചിനാണ്. അതുകൊണ്ടാണല്ലോ 'ക്രിക്കറ്റ്‌ ഞങ്ങളുടെ മതമാണ്‌, സച്ചിന്‍ ദൈവവും' എന്നിങ്ങനെയുള്ള ബാനറുകള്‍ പലപ്പോഴും ഗാലറികളില്‍ കാണാന്‍ കഴിയുന്നതും. ഇന്ത്യന്‍ ക്രിക്കറ്റ്‌ എന്നാല്‍ സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. കാരണം ഇന്ത്യന്‍ ക്രിക്കറ്റ്‌ അത്രമേല്‍ സച്ചിനോട് കടപ്പെട്ടിരിക്കുന്നു. മറ്റാര്‍ക്കും സ്വപ്നം കാണാന്‍ പോലുമാകാത്ത ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമായി ഉണ്ടായിട്ടും ഒരിക്കല്‍പോലും തന്റെ നേട്ടത്തില്‍ സച്ചിന്‍ അഹങ്കരിക്കുന്നില്ല. അവയെല്ലാം സച്ചിനെ കൂടുതല്‍ വിനയാന്വിതന്‍ ആക്കുന്നതെയുള്ളൂ. അതുതന്നെയാണ് സച്ചിന്റെ യഥാര്‍ത്ഥ മഹത്വവും.ആധുനിക ക്രിക്കറ്റിലെ ബ്രാഡ്മാന്‍ എന്നാ വിളിപ്പേരുള്ള സച്ചിന്‍ ബ്രാട്മാനെക്കള്‍ മുകളിലാണെന്നു വാദിക്കുന്നവരും ഏറെയുണ്ട്. ഇന്നത്തെപോലെ ഇത്ര സമ്മര്‍ദ്ദവും വ്യത്യസ്ത സാഹചര്യങ്ങളും തുടര്‍ച്ചയായ മത്സരങ്ങളും ഒന്നും ബ്രാഡ്മാന്‍ അഭിമുഖീകരിച്ചിട്ടില്ല എന്നതാണ് അവര്‍ ഉയര്‍ത്തുന്ന വാദഗതി. ഇത് ഒരുപക്ഷെ ശരിയായിരിക്കാം. കാരണം 110 കോടിയിലേറെ ജനങ്ങളുടെ പ്രതീക്ഷകളും ചുമലില്‍ പേറിയാണ് സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ക്രീസില്‍ ഇറങ്ങുന്നത്. സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ മറ്റെല്ലാം മറക്കുന്നു. ഒറ്റക്കെട്ടായി സച്ചിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സച്ചിന്‍ ഔട്ട്‌ ആയാല്‍ T.V ഓഫ്‌ ചെയ്തു പോകുന്നവരുടെ എണ്ണം കോടികളാണ്. അതിന്റെ പകുതി പോലും അംഗങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ടികള്‍ ആണല്ലോ ഇന്ത്യയില്‍ ഭൂരിഭാഗവും!ഇത്രയൊക്കെ ആയിട്ടും സച്ചിന്‍ ഒരു കാര്യത്തില്‍ ദുഖിതനാണ്. രാജ്യത്തിന്‌ വേണ്ടി ഒരു ലോകകപ്പ് നേടിക്കൊടുക്കാന്‍ സച്ചിനെകൊണ്ട് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകകപ്പ് കൂടി നേടിയാല്‍ സച്ചിനെന്ന കളിക്കാരന്‍ അതിന്റെ പൂര്‍ണതയില്‍ എത്തും. ഇതൊരു ശക്തമായ അഭിനിവേശമായി സച്ചിന്റെ ഉള്ളിലുണ്ടാകും. അങ്ങനെ ആണെങ്കില്‍ 1998 ല്‍ ഷാര്‍ജയില്‍ ഓസീസിനെയും 2003 ല്‍ സെന്ച്ചുരിയനില്‍ പാകിസ്താനെയും തകര്‍ത്തു തരിപ്പണമാക്കിയ ആ സംഹാര താണ്ടവം 2011 ല്‍ ഇന്ത്യന്‍ മണ്ണിലും ആവര്‍ത്തിച്ചു കൂടെന്നില്ല. ഓരോ ഇന്ത്യക്കാരനും അതിനു വേണ്ടി കാത്തിരിക്കുന്നു. അതെ സച്ചിന്‍, താങ്കള്‍ക്കത്‌ കഴിയും.ഇരുപതു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ഏറെ മാറിയിരിക്കുന്നു. മാറ്റമില്ലാത്തത് ഒന്നിന് മാത്രം- സച്ചിന്‍ തെണ്ടുല്‍കര്‍. എല്ലാ വിശേഷനങ്ങള്‍ക്കും ഉപരിയായി നിലകൊള്ളുന്ന ഈ ഇതിഹാസത്തിന്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ജീവജലത്തിനു നമോവാകം. അതെ, ആ അനുപമ സുന്ദര ബാറ്റിംഗ് ഒരു പെരുമഴയായി പെയ്തിറങ്ങട്ടെ, കാലങ്ങളോളം...

Sunday, November 8, 2009

Guru Greg wanted Sachin out of Indian team!


Last week, I was juz goin thru TV channels, and then I saw an interview with former India wicket-keeper and Chief Selector Kiran more. I don’t remember the name of that programme, but it was on Zee news. But that interview revealed great news for the cricket lovers across India. In a stunning revelation, Kiran More said that Greg Chappell wanted Sachin to be kept out of the Indian team, and pressurized the selection committee to toe-in line.

Chappell, who had a much talked about rift with the then captain Sourav Ganguly, played a significant role in the ouster of the latter. But it had never come into fore that Sachin was also on Greg’s hit list.

Talking exclusively to Zee News, Kiran More, for the first time, came out with the sensational news that the Greg had problems with Sachin too, as the Master Blaster was annoyed with the way the coach was doing ‘certain things’.

But Kiran More said that despite the pressure, they never even thought of ousting Sachin from the team, and never discussed it during any of selection committee meetings.

One of my friends who also were there watching the interviews made an interesting comment about it: "Think if Greg was in India, and Sachin made out of the team... He wud have never seen Australia after that!!!"

Sunday, October 11, 2009

ചില ക്രിക്കറ്റ് ചിന്തകള്‍

2005 ഫെബ്രുവരി 17; നാളത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ ദിനം എങ്ങനെയാണ് രേഖപ്പെടുത്താന്‍ പോകുന്നതെന്ന് പറയാനാകില്ല. എങ്ങനെയായാലും ദിവസത്തെ ഒഴിച്ച് നിര്‍ത്തി ഒരു ക്രിക്കറ്റ് ചരിത്രം ഉണ്ടാകുക പ്രയാസം. കാരണം അന്നാണ് ആദ്യത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരം നടന്നത്. അതിന് ശേഷം ടി 20 ഒരു ലഹരിയായി ടര്‍ന്നു കയറി എന്ന് മാത്രമല്ല ടെസ്റ്റ്‌, ഏകദിനം എന്നിവയുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നത് വരെ എത്തി നില്‍ക്കുന്നു!

ഇന്ന് ക്രിക്കറ്റ്‌ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച ഏകദിന ക്രിക്കറ്റിനെ എങ്ങനെ രക്ഷിക്കാം എന്നതാണ്. ഏകദിനം 50 ഓവറിനു പകരം 40 ഓവര്‍ ആക്കണം എന്നാണ് ഒരു നിര്‍ദ്ദേശം. 25 ഓവര്‍ വീതമുള്ള രണ്ട് ഇന്നിങ്ങ്സുകള്‍ ആക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്. ഈ നിര്‍ദ്ദേശം ദക്ഷിണ ആഫ്രിക്‌കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പക്ഷെ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?? ഏകദിനത്തെ അതിന്റെ ഇപ്പോഴത്തെ രൂപത്തില്‍ ചെരിയ്‌ ചില മാറ്റങ്ങള്‍ മാത്രം വരുത്തി ആകര്‍ഷകം ആക്കിക്കൂടെ? കാരണം ടി 20 ഒരിക്കലും ഏകദിനത്തിന് പകരം ആകുന്നില്ല. പവര്‍ പ്ലേ 40 ഓവറിനു മുന്‍പ്‌ എടുത്തിരിക്കണം എന്ന നിബന്ധന വന്നാല്‍ തന്നെ മധ്യ ഓവറുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. അല്ലെങ്കില്‍ തന്നെ മധ്യ ഓവറുകളില്‍ ബാറ്റ്സ്മാന്മാര്‍ സിങ്ങിലുകള്‍ എടുത്ത് സ്ട്രൈക്ക് രോട്ടെറ്റ്‌ ചെയ്യുന്നതും അത് തടയാന്‍ ബൌളര്‍മാര്‍ ശ്രമിക്കുന്നതും വിക്കറ്റുകളുടെ ഇടയിലെ ഓട്ടത്തിലൂടെ ബാറ്റ്സ്മാന്മാര്‍ സ്കോര്‍ ഉയര്‍ത്തുന്നതും ഒക്കെ ഏകദിന ക്രിക്കറ്റിലെ മനോഹര കാഴ്ചകള്‍ ആണല്ലോ. ഇവയില്‍ ഏതെങ്കിലും ടി 20 ക്ക് അവകാശപ്പെടാന്‍ ആകുമോ? അവിടെ ഓരോ പന്തും എങ്ങനെ ബൌണ്ടറി കടത്താം എന്നല്ലേ ബാറ്റ്സ്മാന്മാര്‍ ചിന്തിക്കുന്നത്. ബൌളര്‍മാര്‍ എന്ന വിഭാഗം തന്നെ ടി 20 യില്‍ അപ്രസക്തം ആകുക ആണല്ലോ. 4 ഓവര്‍ മാത്രം ബൌള്‍ ചെയ്യാന്‍ എന്തിന്നാണ് ഒരു സ്പെഷിയല്ലെസ്റ്റ്‌ ബൌളര്‍ എന്നാണു ടി 20 യില്‍ ടീമുകള്‍ ആലോചിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ക്രിക്കറ്റിന്റെ സൌന്ദര്യം തന്നെ ടി 20 യില്‍ കുഴിച്ചു മൂടപ്പെടുകയാണ്. അതുകൊണ്ടാണല്ലോ രാഹുല്‍ ദ്രാവിഡിനെയും മുഹമ്മദ്‌ യൂസഫിനെയും റാം നരേഷ് സര്‍വാനെയും പോലെ മനോഹര ബാറ്റിങ്ങിന്റെ ഉടമകള്‍ ആയിട്ടുള്ളവര്‍ ടി 20 ക്ക് 'യോജിക്കാത്തവര്‍' എന്ന പേര് പറഞ്ഞു മാറ്റി നിര്തപെടുന്നത്.

ഏകദിനം എന്നത് 2 ടി 20 ഇന്നിങ്ങ്സുകള്‍ ആക്കി മാറ്റിയാല്‍ സൌന്ദര്യാത്മക ക്രിക്കറ്റിന്റെ അന്ത്യമായെക്കാം അത്. അതുകൊണ്ട്, ചെറിയ ചില മാറ്റങ്ങള്‍ ആകാമെങ്കിലും ഏകദിനം ഏകദിനമായിതന്നെ നിലനില്‍ക്കട്ടെ. കാരണം ക്രിക്കറ്റ്‌ എന്നാല്‍ വില്പനയ്ക്ക് വേണ്ടിയുള്ള വെറും അടിച്ചുപൊളി എന്നതിനും അപ്പുറം മറ്റെന്തൊക്കെയോ കൂടി ആണല്ലോ...

Sunday, September 20, 2009

Master Of Indian Cricket

SACHIN TENDULKAR – The name itself creates joy in the hearts of millions around the world, and strikes fear in the hearts of bowlers all around the world through his fabulous batting performance. Hailed as the most complete batsman of his time and arguably the biggest cricket icon as well.

It’s been 20 years since Sachin Tendulkar started his journey as an international cricketer. His batting is based on purest principles: perfect balance, economy of movement, precession in stroke- making, and that intangible quality given only to geniuses-anticipation. He holds almost every batting record in tests and in odi’s. The greatness of Tendulkar can be measured not only through these records, but also through the way he handled the pressure for the last 18 years or so. Every time he goes onto bat, the whole India if not, the whole world that watching cricket cheers as if a gladiator has walked into an arena full of hungry tigers.

Every time Sachin doesn’t perform to his standards, a debate starts whether he is the best or not. In the last 15 years, most discussed topic in India is not the Nuclear deal, not Ayodhya, not Sonia or Vajpayee, but Sachin’s heroics on the field.

Though he has adopted a noticeably conservative approach in the last quarter of his career, there is no apparent weakness n Tendulkar’s game. He can score all around the wicket, off both front foot and back foot, and has made runs in all parts of the world in all conditions.

When Sachin Tendulkar plays, India forgets its differences, divisions & tensions and breaths, laughs and cries as one, as its heart fills with pride, joy and patriotism. He is an icon, an inspiration, a perfect team player, a genius, mentor, and face of the nation. No matter what the opposition does, as long as Sachin is out there, there is hope that India can still win, even if it is mathematically impossible!

The only thing that Tendulkar couldn’t gain till now is winning world cup for India. In 2003, he almost reached, but couldn’t fulfill the dream. Every Indian truly believes that he will do it for us in the 2011 world cup. They are sure about it, because if cricket is a religion, then Sachin is its living god….!