Tuesday, December 7, 2010

ഒരിക്കല്‍ കൂടി ഞങ്ങള്‍ വന്നു പഠിച്ചോട്ടെ...

അങ്ങനെ വൈവയും കഴിഞ്ഞു.. Institute of journalsim ഇനി കുറെ ഓര്‍മ്മകള്‍ മാത്രം.. എല്ലാവരെയും ഒരുമിച്ച് കണ്ട അവസാന ദിവസം (ചിലരൊക്കെ ഇല്ലായിരുന്നെങ്കിലും). I dont think we all will be together again!
പടി വിട്ടിറിങ്ങിയപ്പോള്‍ ആരോടൊക്കെയോ എന്തൊക്കെയോ ഇനിയും പറയാനുള്ള പോലെ .. ആരെയൊക്കെയോ ഒന്നുകൂടി കാണാന്‍ കൊതിക്കുന്ന പോലെ..ഇനി ഒരിക്കലും തിരികെ കിട്ടില്ല ആ നല്ല നാളുകള്‍ എന്നോര്‍ക്കുമ്പോള്‍..


Really it was a great year i spend @ IJT. Those classes, those teachers, those classmates, those films, those fights, and those LOVELY FRIENDS... Will miss all :(
Anupriya, rajimol, rakesh, deepthish, eva and everyone, Cant forget our days together.. LOVE YOU ALL :)

I WISH I COULD GO BACK...

Thursday, November 11, 2010

100 dayz to go... and ICC World Cup is here!!!

The countdown for World cup Cricket is started and Sachin Tendulkar has been appointed as the official event ambassador for next year’s Cricket World Cup by the International Cricket Council on Thursday.

With a hundred days to go, the Master Blaster in his role as ambassador will be called upon to support and promote a couple of ICC initiatives for the 2011 World Cup, which will be held in Bangladesh, Sri Lanka and India from February 19 to April 2. "There are just a hundred days to go and I am really looking forward to playing in another Cricket World Cup. In terms of limited-overs cricket, the ICC Cricket World Cup is the highest level you can play so it is always a thrill to take part in such an important and widely followed event," reflected Sachin, who will join Pakistan's Javed Miandad as the only other man to play in six World Cups.

The right handed batsman, who made his One Day debut back in 1989 versus Pakistan, is the leading run scorer and century maker in Test as well as One Day Cricket. The Bombay born is also the only contender to score a One Day double century in the rich history of international cricket.

Three years ago, Shane Warne, a leg spin bowler from Australia, named Sachin as the greatest player he ha

s ever played during the month of September. The five feet five inches Sachin passed 30,000 runs in the ODI cricket last year in November. He has been awarded with India’s second highest civilian award Padma Vibhushan as well as the Rajiv Gandhi Khel Ratna award, which is India’s highest sporting honour.

While commenting on his recent appointment as the ambassador for the next year’s World Cup, the God of cricket declared, "The fact that the 2011 competition will be staged here in the Sub-continent makes it even more special for me and I am keen to ensure we play well.

As a team we would be doing everything we can to win the world cup on home soil”.

Haroon Lorgat, who is the chief executive of ICC, also added that he feels lucky to have an extraordinary player like Sachin from India, who will also support the biggest cricketing event next year in the Sub-continent.

Friday, October 15, 2010

Self Praising @ its maximum!!

COMEDY OF THE YEAR....

"ANWAR has garnered a bigger opening than ENTHIRAN on 1st day in Kerala according to theatre owners!! Thank you..thank u!! :)"
-prithviraj via Twitter.

Do i need to say anything?!!

Thursday, October 14, 2010

TENDULKAR Regain the TOP SPOT

India's Sachin Tendulkar has returned to the top of the Test batsmen rankings for the first time since 2002 after his sparkling run of recent form.

Tendulkar's man-of-the-match display in the second Test against Australia this week was enough to secure him the number one spot .

The 37-year-old's 214 and unbeaten 53 inspired India to a seven-wicket win over the tourists and secured a 2-0 victory in the series. He jumped from fourth to edge out Sri Lanka's Kumar Sangakkara and compatriot Virender Sehwag and top the ratings for the ninth time in his career.

His first spell at the top came in November 1994.

WELL DONE SACHIN...

Bliz- The wallpaper


Its the story of the most famous computer wallpaper 'Bliz'. Pls click on the image to enlargw and read..

Friday, July 16, 2010

POLITICIAN'S DRAMA

First time in the world history fasting for only 4 hours and that too with an AC.

This is; "Comedy of the year" .

Fasting starts after breakfast and ending before lunch. Interesting one!!
For what they are showing such dramas?? I dont understand..

Wednesday, July 14, 2010

Afridi Fastest Hundred made with Sachin's Bat!!!

It is common knowledge that Pakistan's Shahid Afridi holds the record for a 37-ball one-day century; but not many know that it came off the blade of Sachin Tendulkar's bat.

Speaking to Gulf News, Afridi said that his 37-ball hundred against Sri Lanka in Nairobi, in his very first one-day innings, came off the bat of the modern day's greatest batsman.

"I had just got into the Pakistan team and during nets in Nairobi 'Wicky Bhai' [Waqar Younis] gave me a bat and said, play with this and see. It is Sachin's bat," said the charismatic Pakistan all-rounder, here playing the Chapal Cup series against Australia.

"I tried it out it; it felt good and played with it in my first ever one-dayer. I scored that innings of 100 in 37 balls with the same bat," said Afridi, who was 16 years and 217 days when he entered the record books on October 4, 1996. Afridi, who is one of the most popular players among the Pakistani stars, had belted 11 sixes and six fours in that 37-ball innings which is still the world record for being the fastest ODI century.

Afridi went on to explain how Sachin's bat had landed with Younis. "It was a great honor for me to play with Sachin's bat for he was a great player. Sachin had given the bat to 'Wicky Bhai' and had asked him to get a similar bat made in Sialkot for him [Sachin]," Afridi said.

"Of course I have also got out on zero with that bat. Now it is with me and sometime back people told me to auction it but I still have kept it with me," said Afridi.

Sachin's bats... His pads... His gloves... His clothes... His touch... His presence... His thought... Everything inspires people to do great things! Even player like Afridi could make wonder when he played with Sachin’s bat!!!

Thursday, July 1, 2010

10 Reasons why I hate Sachin Tendulkar



I hate this man, Yes, I hate SACHIN TENDULKAR very much. You wonder why I hate him?THese are the Ten Reasons why I hate Sachin Tendulkar...

1. He always plays a brilliant innings before my exam and hence doesn’t let me study!

2. Every time that I think of becoming an atheist, he gets into the nineties and I have no choice but to pray!

3. Every time I take a resolution not to bite my nails, he gets into the nineties and I am left with no choice but to chew on my nails!

4. He keeps all the records to himself!

5. He makes a lot more money and fame than me!

6. He costs way too much on ‘super selector’ but since I have to pick him, the rest of my team gets weakened!

7. During a match, invariably when I want to go to the bathroom, he hits a boundary and hence I have no choice but to sit and watch the replay!

8. As soon as I convince myself that God does not exist, he plays a straight drive and proves me wrong!

9. He brings the whole country to a standstill whenever he bats!

And the last and the biggest reason why I hate Sachin Ramesh Tendulkar …

10. He is going to retire sometime in the future!!!

Courtesy : My firend Ankit

Monday, June 28, 2010

Government is fooling public on Oil rates by Advt

Government of India today issued a News paper advertisement: it is fooling the public that it cost in India cheap for Kerosene and LPG Cylinder and has put up rates from neighboring countries as a marker. These rates on close scrutiny were exchange rates of Indian Rupee with those currencies.

That is 345 INR will buy 851 Lankan Rupees which is given in that advertisement. What a fraud government and it is cheating its own citizens.

Shame on the UPA Government!!!

Tuesday, June 22, 2010

Thursday, June 17, 2010

Other Face of Terrorism


The student union of Aliah University of Kolkata issued “Fatwa” to all female students to wear “Burqa”& did not spare the women Guest Lecturers.

It came to news when Trinamool Congress Student Union AGS Hasanujjaman threatened the Bengali Lecturer Smt Shirin Midya to wear “Burqa” which she denied. Smt Midya went to Vice Chancellor Samsul Alam, Registrar Dr. Anwar Hossain & they took no action. Rather they advised Midya not to go to the University. She then went to Minister of Minority affairs of West Bengal Government, Abdus Sattar, who transferred her to the Library at the Salt Lake City Campus.

Now the points are:

1) By transferring Smt. Midya, Government & University authority indirectly supported the “Fatwa”.

2) One Lecturer was transferred but other lecturers, who did not protest in fear, were compelled to wear ‘Burqa’ including women from other religion.

Registrar said, “There is no dress code in UGC, women should wear descent dresses.”

Now my questions- 'Is Burqa is the only decent dress??'

In a recent judgment, Hon’ble Kolkata High Court gave judgment that authority has nothing to say about dress code in educational Institute. In this context, it is worth mentioning that, Madrasa Authority, in many places of West Bengal is not accepting non-muslim teachers although they are carrying valid appointment letter.

Personally I feel 'Burqa' is the 'MOST INDECENT' Dress a woman can wear. What ever it is, as a Secular country, we cannot accept such things in India and should be avoided.

Saturday, June 12, 2010

1GOAL: Education for all


Today, 72 million children around the world are denied the chance to go to school!!
1GOAL is a campaign seizing the power of football to ensure that education for all is a lasting impact of the 2010 FIFA World Cup. By bringing together footballers and fans, charities and organisations around the world, together FIFA call on world leaders to make education a reality for 72 million children by 2015. These children could be the NEXT generation’s leaders, sport stars, doctors and teachers. But without an education they are confined to a life of poverty.

Hundreds of footballers, celebrities and world leaders have pledged their support for 1GOAL. Grammy Award-winning artist and philanthropist Shakira has become a 1GOAL ambassador so as th Famous footballers Robinjo, Essian, Rio Ferdinand and more. Earlier, IPL franchise MUmbai Indians announced such a programme during the 3rd edition of IPL. Let's hope it will bring a change.

Thursday, February 25, 2010

SACHIN SAGA CONTINUES...


It was one such moment when nothing mattered; dead-lines, chats, on-calls, mails, sweethearts, rail-budget, time... NOTHING. It was a moment when the ENTIRE NATION became one with a single act of will. On 24th February 2010, after six in the evening, SACHIN WAS INDIA and INDIA WAS SACHIN!!!









SACHIN 200*DULKAR...

The Entire Nation SALUTES THE MASTER....

Thursday, February 18, 2010

ഇതല്ലേ സത്യം??


തീര്‍ച്ചയായും തകര്‍ക്കപ്പെട്ട വിശ്വാസം തന്നെ!!!

Saturday, February 13, 2010

26/11: Lets Not Forget

pakistan is our good neighbour: Sharukh Khan!!!
How easily he could forget the Kargil war, the terrorist attacks, Last but not the least, the 26/11 attack on Mumbai?? How can an INDIAN forget all these? Shame on Sharukh and his supporters in India... Sandeep, Hemanth you died for this type of people!!!
You died for people like Sharukh khan!! We, the INDIANS, feel sorry for you...

Let’s NOT FORGET 26/11, Parliament Attack, Kargil war… Now you decide, pakistan a 'good neighbour'?

Sunday, February 7, 2010

മൈ നെയിം ഈസ്‌ ഖാന്‍.. ശിവസേന Vs ഷാരൂഖ്‌ ഖാന്‍

പി എല്‍ അതിന്റെ മൂന്നാം സീസണ്‍ ആരംഭിക്കാന്‍ പോകുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെയും പോലെ മത്സരങ്ങള്‍ ആരംഭിക്കുനതിനു നാളുകള്‍ക്കു മുന്‍പ് തന്നെ പി എല്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ തവണ ഇന്ത്യയില്‍ നിന്ന് വേദി മാറിയതിന്റെ പേരിലായിരുന്നു വിവാദമെങ്കില്‍, ഇത്തവണ അത് പാക്‌ താരങ്ങളെ ഒരു ഫ്രാഞ്ചൈസിയും തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിന്റെ പേരിലാണ്. മൂന്നാം ഘട്ട ലേലം കഴിഞ്ഞ അപ്പോള്‍ത്തന്നെ തങ്ങളെ അപമാനിച്ചു എന്ന് പറഞ്ഞു പാക്‌ താരങ്ങള്‍ വിലപിക്കുനത് നാം കണ്ടതാണ്. ഇന്ത്യയുടെ ഔദാര്യത്തിന് വേണ്ടി പാകിസ്ഥാന്‍ കേഴുന്ന സന്തോഷകരമായ കാഴ്ചയായിരുന്നു അത്.

പക്ഷെ വിവാദം മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുന്ന കാഴയാണ് നമുക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്‌. പാക്‌ താരങ്ങളെ അനുകൂലിച്ചു കൊണ്ട് ബോളിവുഡ് താരം ഷാരൂഖ്‌ ഖാന്‍ എത്തിയതോടെയാണ് പ്രശ്നം ഇന്ത്യക്കുള്ളില്‍ തന്നെ കൊടുമ്പിരി കൊണ്ടത്‌. 'പാക്‌ താരങ്ങളെ ടീമില്‍ ഉള്‍കൊള്ളിക്കണമായിരുന്നു' എന്ന ഷാരൂഖിന്റെ പ്രസ്താവനക്കെതിരെ ശിവസേന രംഗതെതുകയും തുടര്‍ന്ന് ഷാരൂഖിന് പിന്തുണയുമായി മറ്റു ചില ബോളിവുഡ് താരങ്ങളും നിലകൊണ്ടു. 'ഒറ്റ പാക്‌ കളിക്കാരനെയും ഇന്ത്യയില്‍ കാലു കുത്താന്‍ അനുവദിക്കില്ല' എന്ന നിലപാടാണ് ശിവസേനക്ക്.

ഇതില്‍ ആരുടെ നിലപാടാണ് ശരി എന്നാണ് എല്ലാ മാധ്യമങ്ങളും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചകളും മറ്റു ബഹളങ്ങളും എല്ലാം കണ്ടു ഒരാള്‍ ഇപ്പോള്‍ ഊറി ചിരിക്കുന്നുണ്ടാകും- സാക്ഷാല്‍ ഷാരൂഖ്‌ ഖാന്‍ തന്നെ! ഇനി കാര്യങ്ങള്‍ എങ്ങനെ തന്നെ മുന്നോട്ടു പോയാലും ഷാരൂഖ്‌ ഖാന്‍ ഉദ്ദേശിച്ച കാര്യം നടന്നു കഴിഞ്ഞു. ഫെബ്രുവരി 12 നു റിലീസ് ചെയ്യാന്‍ പോകുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ 'മൈ നെയിം ഈസ്‌ ഖാന്' പരമാവധി പബ്ലിസിറ്റി നേടികൊടുക്കുക എന്ന ഉദ്ദേശം ആണ് ഷാരൂഖ്‌ ഖാന് ഉള്ളത്. അതില്‍ ഷാരൂഖ്‌ ഖാന്‍ വിജയിച്ചു എന്ന് തന്നെ പറയാം. തുടര്‍ച്ചയായ വിജയങ്ങളോടെ അമീര്‍ ഖാന്‍ ബോളിവൂഡില്‍ വെന്നിക്കൊടി പാറിച്ചുനില്‍ക്കെ ഷാരൂഖ്‌ ഖാന് ഒരു വന്‍ വിജയം ഇപ്പോള്‍ അനിവാര്യമാണ്. അതിനു വേണ്ട എല്ലാ പബ്ലിസിടിയും ഷാരൂഖ്‌ കൊടുക്കുന്നു. അത് മാത്രമാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നില്‍. 'മൈ നെയിം ഈസ്‌ ഖാന്‍' എന്നാ ചിത്രത്തെ കുറിച്ച് കേള്‍ക്കാത്ത ആരും തന്നെ ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. പബ്ലിസിടി ിത്രത്തിന്റെ വിജയത്തിന് തെല്ലൊന്നുമാകില്ല സഹായിക്കുന്നത്.

ഷാരൂഖ്‌ ഖാന്‍ ഇത്രയൊക്കെ വിവാദങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കാത പോകുന്ന ഒന്നുണ്ട്. ഇത് പറയാന്‍ ഷാരൂഖ്‌ ഖാന് എന്ത് അവകാശം ആണുള്ളത്? പി എല്‍ മൂന്നാം ഘട്ട ലേലം നടക്കുമ്പോള്‍ അവിടെ ഷാരൂഖ്‌ ഖാനും ഉണ്ടായിരുന്നു. ലേലത്തിനു കളിക്കാരെ വിളിച്ചപ്പോള്‍ രണ്ടാമതായി പാകിസ്ഥാന്‍ കളിക്കാരനായ ശാഹിദ് അഫ്രിടിയെയാണ് വിളിച്ചത്. അപ്പോള്‍ ഞാന്‍ നാട്ടില്‍ ഉള്ള ആളല്ല എന്ന മട്ടില്‍ മുകളിലേക്ക് നോക്കി ഇരിക്കുകയായിരുന്നു ഷാരൂഖ്‌ ഖാന്‍. പിന്നീട് പല പാക്‌ കളിക്കാരുടെ പേര് വിളിച്ചപ്പോഴും ഷാരൂഖ്‌ അവരിലോന്നും താല്പര്യം പ്രകടിപ്പിച്ചില്ല. അപ്പോള്‍ എവിടെ ആയിരുന്നു ഷാരൂഖിന്റെ പക്സിതാനി പ്രേമം?? അപ്പോള്‍ മിണ്ടാതെ ഇരുന്നിട്ട് എല്ലാം കഴിഞ്ഞപ്പോള്‍ വീര്യം പ്രകടിപ്പിക്കുന്നതിന്റെ പിന്നില്‍ വെറും ബിസിനസ്‌ താല്പര്യം മാത്രം ആണ് ഉള്ളത് എന്ന് മനസ്സിലാക്കാന്‍, വസ്തുതകള്‍ മനസ്സിലാക്കി ചിന്തിച്ചാല്‍ മാത്രം മതിയാകും.

Sunday, January 17, 2010

SACHIN Creates History Again...


The one and only man standing alone to Save INDIA...That's SACHIN RAMESH TENDULKAR...! Completed 13000 runs in test match crciket- the FIRST batsman to do so!!






CONGRATULATIONS SACHIN... We All Proud Of You..

14th IFFK : A Flashback

അങ്ങനെ ഒരു ചലച്ചിത്രമേള കൂടി വിട പറഞ്ഞു. 1500 കോടി രൂപ മുടല്‍മുതക്കില്‍ അന്യഗ്രഹജീവികളെയും മറ്റും കഥാപാത്രങ്ങളാക്കി ഒരുക്കിയ 'അവതാര്‍' എന്ന ചിത്രം റിലീസായ അന്ന് തന്നെയായി ചലച്ചിത്രോത്സവത്തിന്റെ സമാപനവും എന്നത് ഒരു യാദൃശ്ചികതയായി. ഒരുപക്ഷേ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ച എല്ലാ ചിത്രങ്ങളുടെയും കൂടി ആകെ മുതല്‍മുടക്ക് അവതാറിന്റെ നിര്‍മാണചെലവിന്റെ നാലിലൊന്ന് പോലുമുണ്ടാകില്ല. എന്നിരുന്നാലും, ഈ ചിത്രങ്ങള്‍ ഭൂമിയിലെ വിവിധ ഭാഗങ്ങളിലെ മനുഷ്യരുടെ ഹൃദയവേദനകളുടെയും ദുരിതങ്ങളുടെയും വികാരങ്ങളുടെയുമെല്ലാം നേര്‍കാഴ്ചകളായിരുന്നു.
മൊത്തത്തില്‍ നോക്കുകയാണെങ്കില്‍, കഴിഞ്ഞ മേളയേക്കാള്‍ മികച്ചതായിരുന്നു ഇത്തവണത്തെത്. അതിനു പ്രധാന കാരണം ബോറടിപ്പിക്കുന്ന ചിത്രങ്ങള്‍ വളരെ കുറവായിരുന്നു എന്നത് തന്നെ. മുപ്പതോളം ചിത്രങ്ങള്‍ കണ്ടത്തില്‍ അസഹനീയം എന്നു തോന്നിയ രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിയേറ്ററില്‍ നിന്ന് ഇറങ്ങി നാളുകള്‍ കഴിഞ്ഞാലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചിത്രങ്ങള്‍ അത്രയധികമില്ലയിരുന്നു എന്നത് സത്യമാണ്. എങ്കിലും, ഇനി എത്ര മേളകള്‍ കഴിഞ്ഞാലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ആന്‍റിക്രൈസ്റ്റ് എന്ന ക്ലാസ്സിക് ചിത്രം ഈ മേളയുടെ സ്വന്തമാണ്.

ഓരോ മേള കഴിയുമ്പോഴും പ്രതിനിധികളുടെ എണ്ണം കൂടിവരുന്നുണ്ട്. ഈ ജനപ്രീതി മറ്റൊരു തരത്തില്‍ ബാധ്യതയാകുന്ന കാഴ്ചയും മേളയില്‍ കാണാന്‍ കഴിഞ്ഞു. വെറും കച്ചവട സിനിമകള്‍ കാണുന്ന ലാഘവത്തില്‍ ചലച്ചിത്രോത്സവം കാണാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നു എന്നത് നിരാശാജനകമാണ്. പതിവുപോലെ അടുത്ത മേളയാകുമ്പോഴേക്കും ഫെസ്റ്റിവല്‍ കൊമ്പ്ലക്സ്‌ നിലവില്‍ വരും എന്ന ഒരിക്കലും നടക്കാത്ത വാഗ്ദാനം ഇത്തവണയും ഉണ്ടായി!
എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ (കുറഞ്ഞ പക്ഷം തിരുവനന്തപുരതെങ്കിലും) പുതിയൊരു സിനിമാ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ചലച്ചിത്ര മേളകള്‍ക്ക് ആകുന്നുണ്ട്. വിലക്കയറ്റത്തിനും തീവ്രവാദത്തിനും ഒക്കെ ഇടയില്‍ കഴിയുമ്പോള്‍, അവയില്‍ നിന്നെല്ലാം ഒരു വിടുതല്‍ നേടിക്കൊണ്ട് ഏഴു ദിനങ്ങള്‍ ഒരു ചാറ്റല്‍മഴ പോലെ, മനസ്സിനെ തണുപ്പിച്ചു കൊണ്ട് കടന്നുപോയി.

ആന്‍റിക്രൈസ്റിനും, ഡ്രീമിനും, ട്രൂ നൂണിനുമൊക്കെ ഒപ്പം ഈ IFFK യെ മറക്കാനാവാതതാക്കിയ ഒന്നുകൂടിയുണ്ട് എന്നെ സംബന്ധിച്ചിടത്തോളം- ചലച്ചിത്രമേളയില്‍ നിന്ന് ലഭിച്ച പുത്തന്‍ സൌഹൃദങ്ങള്‍. ഫറൂഖ് കോളേജില്‍ നിന്നും ചലച്ചിത്ര മേളക്കെത്തിയ ആ ആര് സുഹൃത്തുക്കളാണ് ഈ മേളയിലെ മറ്റൊരു സുഖമുള്ള ഓര്‍മ്മ. ചലച്ചിത്രമേളയോടൊപ്പം അവരും തിരുവനന്തപുരതോട് വിട പറഞ്ഞു. ലച്ചുവിനും രമ്യക്കും മറ്റെല്ലാവര്‍ക്കുമൊപ്പം ചിലവഴിച്ച നിമിഷങ്ങളും, മനസ്സിനെ പിടിച്ചുലച്ച ചിത്രങ്ങളും അയവിറക്കികൊണ്ട് ഇനി ഒരു വര്‍ഷം. അടുത്ത മേളക്കായുള്ള കാത്തിരിപ്പ് തുടങ്ങികഴിഞ്ഞു...

Its ANTICHRIST!!! [IFFK Film Review]

Antichrist [ആന്‍റിക്രൈസ്റ്റ്]


മൂന്നു വര്‍ഷം മുമ്പ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച 'പിയാനോ ടീച്ചര്‍' എന്ന ചിത്രത്തിന് ശേഷം ഇത്രത്തോളം സംസാരവിഷയമായ ഒരു ചിത്രം ചലച്ചിത്രോത്സവത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. കാന്‍ ഫിലിം ഫെസ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ചിത്രം കണ്ടപ്പോള്‍ തോന്നി, ഇത് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നഷടപ്പെടുതുമായിരുന്നത് ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ചിത്രമായേനെ എന്ന്. പ്രസിദ്ധ ഡാനിഷ് സംവിധായകന്‍ ലാസ് വോണ്‍ ട്രയരുടെ ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുപിടി ചോദ്യങ്ങള്‍ ബാക്കിനിര്‍ത്തുന്നു. ലൈംഗികതയും മരണവും നിഷ്ടൂരതയും ഒക്കെ അവയുടെ അതിര്‍വരമ്പുകളെ ലംഘിച്ച് ഉന്മാദം ആടുന്ന ചിത്രം അതുകൊണ്ട് തന്നെ വലിയ തോതിലുള്ള വിമര്‍ശനത്തിനു വിധേയമായി. മതങ്ങളുടെയും 'സദാചാര'(?)വാദികളുടെയും ആക്രമണം, പ്രദര്‍ശിപ്പിച്ച എല്ലായിടത്ത് നിന്നും ഈ ചിത്രത്തിന് നേരിടേണ്ടി വന്നു.

ഗ്രീഫ്, പെയ്ന്‍, ഡെസ്പെയര്‍, ദി ഫോര്‍ ബെഗേര്‍സ് എന്നിങ്ങനെ 4 ഭാഗങ്ങളിലായാണ് ആന്‍റി ക്രൈസ്റ്റ് കടന്നുപോകുന്നത്. ഇത് കൂടാതെ ഒരു പ്രോലോഗും ഒരു എപിലോഗും ആന്‍റി ക്രൈസ്ടിനുന്ദ്.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ ലൈംഗികബന്ധതിലെര്‍പ്പെട്ടുകൊണ്ടിരിക്കുന്നതും, ആ സമയത്ത് അവരുടെ പിഞ്ചുകുഞ്ഞു അവരറിയാതെ തൊട്ടിലില്‍ നിന്നും പുറത്തു കടന്നു ജനലില്‍ കൂടി താഴേക്ക്‌പതിച്ച് മരിക്കുന്നതാണ് പ്രോലോഗില്‍ കാണിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമാണിത് [ആന്‍റി ക്രൈസ്റ്റ് എന്ന സിനിമ മുഴുവന്‍ മനോഹരമായ ഫ്രെയിമുകള്‍ കൊണ്ട് നിറഞ്ഞതാണ്‌.]. പ്രോലോഗിലെ ഓരോ രംഗത്തിലും മനോഹാരിത നിറഞ്ഞു നില്‍ക്കുന്നു. ദമ്പതികള്‍ രതിയില്‍ ഏര്‍പ്പെടുന്ന രംഗം ഇത്ര 'തുറന്നു' കാട്ടെണ്ടിയിരുന്നോ എന്ന് മാത്രമാണ് ഈ രംഗത്തില്‍ ചൂണ്ടികാട്ടാനാകുന്ന ഏക അപാകത [ആ രംഗവും വളരെ മനോഹരമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്]. കുട്ടി മരിക്കുമ്പോള്‍ ഉണ്ടാകുന്ന തീവ്രമായ വേദനയില്‍ നിന്നും പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും ശ്രദ്ധ പാളിപ്പോകാന്‍ ഈ തുറന്നുകാട്ടല്‍ ഒരുപക്ഷെ കാരണമായേക്കാം.

സ്ത്രീകളുടെ അകാരണമായ മരണത്തിനു പിന്നിലെന്താണ് എന്ന അന്വേഷണവുമായി താന്‍ ചെയ്ത തീസിസിനു വേണ്ടി കഴിഞ്ഞ വേനല്‍ക്കാലം ചെലവഴിച്ച ഈഡന്‍ എന്ന തങ്ങളുടെ കാട്ടിലെ വസതിയെ കുറിച്ചുള്ള നായികയുടെ ഭയവും, ആ ഭയം അകറ്റാന്‍ വേണ്ടി ചികിത്സകനായ ഭര്‍ത്താവ അവളെ വീണ്ടും ഈഡനില്‍ എത്തിക്കുന്നതും തുടര്‍ന്ന് കാര്യങ്ങള്‍ രണ്ടുപേരുടെയും കൈവിട്ടു പോകുനതുമാണ് ചിത്രത്തിന്റെ പ്രമേയം. ദൈവവും, സാത്താനും എല്ലാം പ്രകൃതി തന്നെയാണ് എന്ന് പ്രഖ്യാപിക്കുന്ന ചിത്രമാണ് ആന്റി ക്രൈസ്റ്റ്. 'പ്രകൃതിയാണ് സാത്താന്റെ വാസസ്ഥലം' എന്ന് നായിക ചിത്രത്തില്‍ ഇടയ്ക്കു പറയുന്നുണ്ട്. മനുഷ്യന്‍ എന്ന സൃഷ്ടി തന്നെ നിന്ദ്യമാണ് എന്നാണു അവള്‍ വിശ്വസിക്കുന്നത്. അതില്‍ തന്നെ സ്ത്രീയായി ജനിക്കുന്നതാണ് ഏറ്റവും വലിയ ശിക്ഷ എന്ന് കരുതുന്നു. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, എന്നിങ്ങനെയുള്ള പക്രിയകളിലൂടെ ജീവിതത്തില്‍ പലതവണ ഒരു സ്ത്രീക്ക് കടന്നുപോകെണ്ടിവരുന്നു. 'ഒരു ഒക്ക് മരം നൂറു വര്‍ഷം കൊണ്ടാണ് പുതിയ ഒന്നിനെ സൃഷ്ടിക്കുന്നത്' എന്ന് പറയുന്ന നായിക, സ്ത്രീ എന്നത് പാപിയാണെന്ന് കരുതുകയും സ്വന്തം മകനെപോലും വെറുക്കുകയും ചെയ്യുന്നു [മകന്‍റെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവന്‍റെ കാലുകളിലെ എല്ലുകള്‍ വലഞ്ഞിരുന്നു എന്ന് പറയുന്നു. അവള്‍ ഷൂസുകള്‍ തെറ്റായ കാലില്‍ നിര്‍ബന്ധിച്ചു ഇടീക്കുന്നത്‌ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്‌ എന്ന് ചിത്രത്തില്‍ കാണിക്കുന്നുണ്ട്]. എന്തിനു, തന്നെത്തന്നെയും അവള്‍ വെറുക്കുന്നു.

താന്‍, അല്ലെങ്കില്‍ സ്ത്രീകള്‍ എല്ലാവരും പാപികലാണ് എന്നത് ഭര്‍ത്താവിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനു അയാള്‍ തയ്യാറാകാതെ വരുമ്പോള്‍ അത് തെളിയിക്കാന്‍ വേണ്ടി ക്രൂരതയുടെ അങ്ങേ അറ്റം വരെ അവള്‍ പോകുന്നുണ്ട്. ഒരുപക്ഷെ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കാതത്ര ക്രൂരതകളാണ് അവസാന രണ്ട് അധ്യായങ്ങളില്‍. ഭര്‍ത്താവിന്‍റെ ലിംഗത്തില്‍ തടിക്കഷണം കൊണ്ട് അടിക്കുന്നതും, അബോധാവസ്ഥയിലായ ഭര്‍ത്താവിന്‍റെ ലിംഗത്തില്‍ നിന്നും രക്തം തന്‍റെ മുഖത്തേക്കും വസ്ത്രങ്ങളിലേക്കും തെറിപ്പിക്കുന്നതും ഭര്‍ത്താവിന്‍റെ കാലില്‍ ഇരുമ്പ് ലോഹം തുളച്ചു കയറ്റുന്നതുമെല്ലാം ചിത്രത്തില്‍ കാട്ടുന്നുണ്ട്. ഒരു സിനിമയില്‍ എന്തൊക്കെ കാണിക്കാന്‍ പാടില്ല എന്ന പോതുനിയമത്തെ(?) ആന്‍റി ക്രൈസ്റ്റ് തച്ചുടക്കുന്നുണ്ട്. ആത്മപീടനത്തിനായി തന്‍റെ ജനനേന്ദ്രിയം കത്രിക കൊണ്ട് മുറിച്ചു കളയുന്ന രംഗമാണ് പ്രേക്ഷകരെ ഏറ്റവും അധികം ഞെട്ടിച്ചത് [സുഹൃത്തിനു ഒപ്പമിരുന്നാണ് ഞാന്‍ ആന്‍റി ക്രൈസ്റ്റ് കണ്ടത്, ഇതുള്‍പ്പെടെ പല രംഗങ്ങളിലും അവള്‍ കണ്ണുപൊത്തി ഇരിക്കുകയായിരുന്നു!].

വെറും രണ്ട് കഥാപാത്രങ്ങളെ മാത്രം ഉപയോഗിച്ച് ഒരു മികച്ച സിനിമ സൃഷ്ടിക്കാമെന്ന് സംവിധായകന്‍ കാട്ടിത്തന്നു. നായികയായി അഭിനയിച്ച ഷാര്‍ലറ്റ് ഗെയിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഒരു പ്രധാന സവിശേഷത. മികച്ച നടിക്കുള്ള പുരസ്കാരം തീര്‍ച്ചയായും അര്‍ഹിക്കുന്ന പ്രകടനമാണ് ഷാര്‍ലറ്റ് ഗെയിന്‍ കാഴ്ചവച്ചത്. ദൃശ്യങ്ങളുടെ മനോഹാരിത ചിത്രം കണ്ടിറങ്ങി നാളുകള്‍ കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല.

ഈ ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ ഒരുപാടുണ്ടാകാം, സദാചാരത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവരുമുണ്ടാകാം.ഈ ഒരു തീം മലയാളത്തിലെ ഒരു സംവിധായകന്‍റെ കൈയില്‍ കൊടുത്തു നോക്കുമ്പോള്‍ അറിയാനാകും അതിനെ എത്രത്തോളം മോശമായ രൂപത്തില്‍ സിനിമ ആക്കാമെന്ന്. അവിടെയാണ് ലാസ് വോണ്‍ ട്രയര്‍ തന്‍റെ പ്രതിഭ തെളിയിച്ചത്. തീര്‍ച്ചയായും, ഒരുപാട് ചോദ്യങ്ങള്‍ ആന്‍റി ക്രൈസ്റ്റ് അവശേഷിപ്പിക്കുന്നുന്ദ്. എന്ത്? എന്തിനു? എപ്പോള്‍? എവിടെ? എന്നിങ്ങനെ ഉത്തരമില്ലാത്ത അനവധി ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും സംവിധായകന്‍ ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും മറ്റൊരാളോട് ആന്‍റി ക്രൈസ്റ്റ് കാണണം എന്ന് നിര്‍ദ്ദേശിക്കാന്‍ എനിക്കാകില്ല. കാരണം ഈ ചിത്രം ദുര്‍ബ്ബല ഹൃദയര്‍ക്കുള്ളതല്ല [ കൃപ തീയേറ്ററില്‍ ഈ ചിത്രം കണ്ടുകൊണ്ടിരിക്കെ മോഹലാസ്യപ്പെട്ടുവീണവരെയും നമ്മള്‍ ഓര്‍ക്കണമല്ലോ!].

ഈ ചലച്ചിത്ര മേളയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ചിത്രമായി ആന്‍റി ക്രൈസ്റ്റ് മാറുന്നു. അത് അതിലെ ലൈംഗികതയോ വന്യമായ രംഗങ്ങളോകൊണ്ടല്ല; പിന്നെയോ.. അത് എന്ത് കൊണ്ടാണെന്ന് എഴുതി ഫലിപ്പിക്കുക പ്രയാസമാണ്, കണ്ടുതന്നെ അറിയണം. വിശദീകരിക്കാനാകാത്ത ഒരു നവ്യമായ അനുഭവം, കണ്ണിനും മനസ്സിനും .. അതാണ്‌ ആന്‍റി ക്രൈസ്റ്റ്!


Antichrist: Rating- 8.5 out of 10

Country: Denmark

Director: Lars Von Trier

Time of screening: 14-12-2009; 09:30:00 (Kripa Theatre)

ഋതുഭേദങ്ങളിലൂടെ.. [IFFK Film Review]

Seasons (ഋതു)

ഒരു നല്ല സംവിധായകന്‍ എന്ന് ഇതിനകം തന്നെ കേരളത്തില്‍ പേരെടുത്തു കഴിഞ്ഞ ആളാണ്‌ ശ്യാമപ്രസാദ്. ആ പ്രതീക്ഷയിലാണ് ഋതു എന്നാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കാണാന്‍ കയറിയത്. ചലച്ചിത്രമേളയില്‍ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഋതു, പക്ഷെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. മൂന്ന് ചെറുപ്പക്കാരുടെ സൌഹൃദത്തിന്റെ വിവിധ ഘട്ടങ്ങളാണ് ഈ ചിത്രം പറയുന്നത്.

ശരത്, വര്‍ഷ, സണ്ണി എന്ന മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ചുണ്ടായിരുന്ന അവര്‍ ജോലി കിട്ടി പലയിടത്താകുന്നു. 2-3 വര്‍ഷത്തെ വിദേശവാസത്തിനു ശേഷം തിരിച്ചെത്തിയ ശരത്, അവര്‍ മൂന്നുപേരും ഒരുമിച്ചുള്ള പഴയകാലത്തെ ദിനങ്ങള്‍ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുകയും അതിലൂടെ അവര്‍ ഓരോരുത്തരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഈ ആഗ്രഹത്തോടെ എത്തിയ ശരത് പക്ഷെ കാണുന്നത് കാലത്തിന്റെ ഋതുഭേദങ്ങള്‍ക്കിടയില്‍ മാറിപ്പോയ തന്റെ സുഹൃത്തുക്കളെയാണ്.

ഐ. ടി. യുഗത്തില്‍ ജീവിക്കുന്ന പുതുതലമുറയിലെ ചെറുപ്പക്കാരുടെ ജീവിതരീതികള്‍ ചിത്രം കാട്ടിത്തരുന്നു. മെഡിക്കല്‍ സ്റൊരില്‍ പോയി ബ്രാന്ടിന്റെ പേര് പറഞ്ഞു ചോക്ലേറ്റ് വാങ്ങുന്ന ലാഘവത്തില്‍ കോണ്ടംവാങ്ങുന്ന പെണ്‍കുട്ടിയെ പത്തുവര്‍ഷം മുന്‍പ് പോലും നമുക്ക് ഒരു മലയാള സിനിമയില്‍ സങ്കല്‍പ്പിക്കാന്‍ ആകില്ല. തന്‍റെ പുരുഷ സുഹൃത്തിനൊപ്പം പോയി അസ്വാഭാവികത ഒന്നുമില്ലാതെ കോന്‍ടാമോ വിസ്പെരോ വാങ്ങുന്ന പെണ്‍കുട്ടികള്‍ ഇന്ന് സാധാരണമാണ്. ഇങ്ങനെ, ഇന്നത്തെ തലമുറയിലെ മാറ്റങ്ങള്‍ പലതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. അതോടൊപ്പം വര്‍ഷ, ശരത്, സണ്ണി എന്നിവരുടെ സൌഹൃദവും മനോഹരമായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ച റിമ കല്ലുങ്കല്‍ മലയാള സിനിമയുടെ നാളത്തെ വാഗ്ദാനം എന്ന് വിശേഷിപ്പിക്കാവുന്ന വിധം തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്.


ഇവയൊക്കെ ഉണ്ടെങ്കിലും താന്‍ പറയാന്‍ ശ്രമിച്ച ആശയം പറയുന്നതില്‍ ശ്യാമപ്രസാദ് വേണ്ടവിധം വിജയിച്ചിട്ടില്ല. അതുപോലെ തീര്‍ത്തും ദുര്‍ബ്ബലമായ ഒന്നാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌. അനാവശ്യമായ ഒരു വലിച്ചുനീട്ടല്‍ ആ ഭാഗത്തുണ്ട്. കച്ചവട താല്പര്യം കൂടി ഉള്ളത് കൊണ്ടാകാം, 2-3 പാട്ടുകളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് (താരതമ്യേന മോശമല്ലാത്ത പാട്ടുകളാണ് ചിത്രത്തിലേത്). ശ്യാമപ്രസാദില്‍ നിന്നും കുറേകൂടി മികച്ച സൃഷ്ടിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുനത്.



Seasons [Rithu]: Rating- 5 out of 10

Country: INDIA

Director: Syaamaprasad

Time of screening: 13-12-2009; 14:45:00 (Kripa Theatre)

Saturday, January 16, 2010

സൂഫിമാര്‍ കണ്ടു പഠിക്കട്ടെ എങ്ങനെ കഥ പറയണമെന്ന്! [IFFK Film Review]

Scheherazade, Tell me a story [ഷെഹരസാദ്‌ ഒരു കഥ പറയൂ]

വലിയ ആരവമില്ലാതെ വന്ന ചിത്രമായിരുന്നു യൂസ്രി നസ്രള്ളായുടെ ഈജിപ്ഷ്യന്‍ ചിത്രം 'ഷെഹരസാദ്‌ ഒരു കഥ പറയൂ'. കൊട്ടും കുരവയുമില്ലാതെ വന്നതാണെങ്കിലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു നല്ല ചിത്രം കണ്ടു എന്ന ആത്മസംതൃപ്തി നല്‍കാന്‍ ഈ കൊച്ചു ചിത്രത്തിനായി. ഒരു സ്ത്രീപക്ഷ ചിത്രമാണിത്. ആഫ്രിക്കയില്‍ നിന്ന് പോലും സ്ത്രീപക്ഷ സിനിമകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും 'ഷെഹരസാദ്‌ ടെല്‍ മി എ സ്റ്റോറി' ആയിരുന്നു മേളയിലെ സ്ത്രീപക്ഷ സിനിമകളില്‍ ഏറ്റവുമധികം പ്രകാശം പരത്തിയത്. അറബിക്കഥയിലെ ആയിരത്തൊന്നു രാവുകളില്‍ കഥ പറയുന്ന ഷെഹര്‍സാദിനെ പുതിയ കാലത്തിലേക്ക് മാറ്റി പുതിയ രീതിയിലുള്ള ആവിഷ്കാരമാണ് ചിത്രത്തില്‍. തങ്ങളുടെ ലിംഗാവസ്ഥ സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ.

ഹെബ്ബ എന്ന ടി.വി. അവതാരകയാണ് മുഖ്യ കഥാപാത്രം. വിവിധ മേഖലകളില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോയ സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയുന്ന ഒരു ടോക് ഷോയാണ് ഹെബ്ബ അവതരിപ്പിക്കുന്നത്‌. ലൈംഗികതയും സ്ത്രീ എന്ന ലിംഗാവസ്ഥയും സ്ത്രീകളെ പലരീതിയില്‍ ബാധിക്കുന്നു എന്നതിന്റെ തെളിവുകളാണ് ടോക് ഷോ പുറത്തു കൊണ്ടുവരുന്നത്. പക്ഷെ ഈ വെളിപ്പെടുത്തലുകള്‍ വിവാദമുണ്ടാക്കുകയും, പരിപാടി അവസാനിപ്പിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് പോലും സമ്മര്‍ദ്ദമുണ്ടാകുകയും ചെയ്യുന്നു. സ്വന്തം ഭര്‍ത്താവ് പോലും ഹെബ്ബയെ ഇതിന്റെ പേരില്‍ വിമര്‍ശിക്കുന്നു. വെളിപ്പെടുത്തലുകള്‍ ഭര്‍ത്താവിന്റെ ജോലിക്ക് ഭീഷണിയാകുന്നു എന്ന ഒറ്റ കാരണത്തിന്റെ പേരില്‍ ഭര്‍ത്താവ് ഹെബ്ബയെ ക്രൂരമായി മര്‍ദ്ദിക്കുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ട സ്ത്രീകളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന പരിപാടിയുടെ അവതാരകയായ ഹെബ്ബ, ഒടുവില്‍ ആ ലിംഗാവസ്ഥ മൂലം തനിക്കുണ്ടായ പ്രതിസന്ധി കാരണം ടോക് ഷോയില്‍ സ്വന്തം കഥ തന്നെ അവതരിപ്പിക്കേണ്ടി വരുന്നു!

പുതിയ ലോകത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടുന്ന ഒന്നാണ് ഈ ചിത്രം. പുരുഷകേന്ദ്രീകൃതമായ സമൂഹം സ്ത്രീകളോട് കാട്ടുന്ന അവഗണയും സ്ത്രീകളോടുള്ള വിവേചനവും ചിത്രത്തിലൂടെ വ്യക്തമാകുന്നു. ഇതില്‍ നിന്നും മാറിച്ചിന്തിക്കാന്‍ സമൂഹം തയാര്‍ ആകണം എന്നതിന്റെ ആവശ്യകതയും ചിത്രം പറയുന്നുണ്ട്. പുരുഷ മേധാവിത്വം നിറഞ്ഞ ചിത്രങ്ങളുടെ ഇടയില്‍ ഒരു വ്യത്യസ്തമായ അനുഭവമാണ് 'ശേഹെര്സാദ് ടെല്‍ മി എ സ്റ്റോറി'.


Scheherazade Tell Me a Story ( Ehky Ya Schahrazad): Rating- 6 out of 10

Country: Egypt

Director: Yousry Nasrallah

Time of Screening: 13-12-2009; 18:45:00 (Remya Theatre)

സൂഫിക്ക് കുറേക്കൂടി നന്നായി കഥ പറയാമായിരുന്നു! [IFFK Film Review]

What the Sufi said [സൂഫി പറഞ്ഞ കഥ]

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു സൂഫി പറഞ്ഞ കഥ. ആദ്യ പ്രദര്‍ശനത്തില്‍ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞു എന്ന് കേട്ടാണ് രണ്ടാം പ്രദര്‍ശനത്തിനു എത്തിയത്. കെ. പി. രാമനുണ്ണിയുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം അഭ്രപാളിയിലാക്കിയത് 'നെയ്തുകാരന്‍'റെ സംവിധായകന്‍ പ്രിയനന്ദനനാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ മലബാറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്നതാണ് ചിത്രം. ലവ് ജിഹാദിന്റെയും മറ്റും പേരില്‍ വിവാദങ്ങള്‍ നിറഞ്ഞാടുന്ന കാലത്താണ് ഹിന്ദു-മുസ്ലിം പ്രണയവും വിവാഹവും പ്രമേയമാക്കുന്ന 'സൂഫി പറഞ്ഞ കഥ' എത്തിയത്. ഒരു പ്രമുഖ ഹിന്ദു കുടുംബത്തിലെ കാര്‍ത്തി എന്ന യുവതിയും, അവിടെ കച്ചവടത്തിനെത്തുന്ന മാമൂട്ടി എന്ന മുസ്ലിം യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥയാണ് ഈ ചിത്രം.

വിവാഹശേഷം കാര്‍ത്തി മതം മാറി മുസ്ലിം ആകുന്നുന്ടെങ്കിലും തന്‍റെ പഴയ വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊന്നും അവള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ല. യാഥാസ്ഥിതികരായ മുസ്ലിം മതമേധാവികള്‍ മാമൂട്ടിയുടെയും കാരത്തിയുടെയും ജീവിതത്തില്‍ ഇടപെടുന്നു. ഇത് അവരുടെ ജീവിതത്തെ പ്രശ്നങ്ങള്‍ നിറഞ്ഞതാക്കുന്നു. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥവരെയാകുന്നു. ഇന്നും മലബാറിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധിക്കുന്ന ബീവിയായി കാര്‍ത്തി മാറുന്നതിന്റെ കഥയും ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.

മതം എന്നത് തീര്‍ത്തും ഒരാളുടെ വ്യക്തിപരമായ ഒന്നാണെന്ന് ഈ ചിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. മതം പൊതുസമൂഹത്തില്‍ ഇടപെട്ടു തുടങ്ങുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. മതം മാറിയാലും തന്‍റെ വ്യക്തിത്വത്തെയും സംസ്കാരത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. വ്യക്തിയേക്കാള്‍ പ്രധാനമല്ല മതം എന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആശയങ്ങള്‍ പ്രേക്ഷകരുമായി പങ്കുവക്കുന്നതില്‍ ചിത്രം പൂര്‍ണമായും വിജയിച്ചു എന്ന് പറയാനാകില്ല. പലതും മുഴച്ചു നില്‍ക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ട്. ഒരു പ്രധാന ന്യൂനത അതിലെ സംഭാഷണങ്ങള്‍ ആണ്. ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒട്ടു മിക്കവയും പൈങ്കിളി കഥകളിലെ സംഭാഷണങ്ങളുടെ നിലവാരം മാത്രമുള്ളതായിരുന്നു. അതുപോലെതന്നെ, ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതായിരുന്നു നല്ലത്. ജഗതിയുടെ അഭിനയം മോശമായത് കൊണ്ടല്ല; അദ്ദേഹമാണ് അഭിനയിച്ചത് എന്നതുകൊണ്ട്‌ മാത്രം ആ കഥാപാത്രത്തിന് അതര്‍ഹിക്കുന്ന ഗൌരവം ഉണ്ടായില്ല. മട്ടഭിനേതാക്കളില്‍ കാര്‍ത്തിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശര്ബാനി മുഖര്‍ജി തന്‍റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി.

'അമ്പലവും പള്ളിയും നില്‍ക്കുന്നിടത്ത് നില്‍ക്കട്ടെ, നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ മതിലുകള്‍ പാടില്ല' എന്ന ബഷീര്‍ വാചകമാണ് ചിത്രത്തിന്റെ പരസ്യവാചകം. ഈ പരസ്യവാചകത്തോട്‌ പൂര്‍ണമായി നീതി പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. പക്ഷെ ഭാഗികമായെങ്കിലും അതില്‍ വിജയിക്കാന്‍ സംവിധായകന്‍ പ്രിയനന്ദനനു സാധിച്ചു.

What the Sufi said (Sufi paranja katha): Rating- 5 out 10

Country: INDIA

Director: Priyanandanan

Date of screening: 14-12-2009; 14:30:00 (New Theatre)

Boundary Line... [ IFFK Film Review]

True Noon


A historical conflict between Tajikistan and Uzbekistan provides the basis for "True Noon. It is a drama that could take place almost anywhere on the globe right now. Director Nosir Saidov pictures the happenings took place in a village which became a border of Tajikistan and Uzbekistan. He tells the story of the innocent villagers and their lifestyles. He also tries to say how the common people are affected with political games.


In the mountain village of Safedobi, Kirill is training his apprentice Nilufar to become the town's next weather observer. Originally from Russia, Kirill is hoping she can take over from him full time so that he can be reunited with his family. The only problem with his plan is that Nilufar is about to be married to Aziz, the son of a rich local who expects the newlyweds to move into the fancy house he built them. Things take a turn for the worse when, the army moves in and announces that the town sits on a new international border, and tells everyone to take their concerns to the district council. Nilufar and Aziz's marriage become fraught with danger and it's not long before tragedy ensues.

Saidov makes his point vivid by keeping things matter-of-fact and occasionally comical. The villagers don't let civics interfere with their lives at first, and just mosey up to the fence and haggle with each other from opposite sides. But Nilufar's wedding brings just how serious the issue is into sharp relief.


"True Noon" never considers nationalism a problem for its characters; with the exception of Kirill, everyone is from Safedobi and that's how they identify. This film also shows how beautiful are the Central Asian and European girls. The heroine herself is a beauty queen (The actress is Nasiba Sharipova). What the film does consider is the hand centralized, distant bureaucracies have in creating nationalism and how fundamentally fragile our social connections are. The visual beauty is also framed well by the director. The film was accepted greatly in the film festival and became the viewers choice film of IFFK.


True Noon (Ghiyame Rooz): Rating – 7 out of 10

Country: Tajikistan

Director: Nosir Saidov

Date of screening: 14-12-2009, 11:30:00 (Ajanta Theatre)

സ്വപ്നമോ അതോ സത്യമോ.. [IFFK Film Review]

Dream [ഡ്രീം]:

ചലച്ചിത്രോത്സവത്തില്‍ ഏറ്റവും തിരക്കനുഭവപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡ്രീം. അതിനു കാരണം ചിത്രത്തിന്‍റെ സംവിധായകന്‍ കിം കി ഡുക് ആണ് എന്നതുതന്നെയാണ്. ബോ, ബ്രെത്ത് പോലുള്ള ജനപ്രിയ ചിത്രങ്ങളുമായെത്തി കഴിഞ്ഞ മേളകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കിമ്മിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഡ്രീം അഥവാ ബി- മോന്ഗ്. യാഥാര്‍ത്യവും സ്വപ്നവും തമ്മിലുള്ള ഒരു ഞാണിന്മേല്‍കളിയാണ് ചിത്രം.

ജിന്‍ എന്ന ചെറുപ്പക്കാരന്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ അതേസമയം റാന്‍ എന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത് റാനിന്റെ ജീവിതത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു. ജിന്‍ കാണുന്ന സ്വപ്‌നങ്ങള്‍ റാന്‍ ഉറക്കത്തില്‍ അറിയാതെ എണീറ്റ്‌ നടന്നാണ് യാഥാര്‍ത്ഥ്യം ആക്കുന്നത് എന്നത് റാനിന്റെ ജീവിതത്തെ പ്രശ്നസങ്കീര്‍ണമാക്കുന്നു. ഇത് തിരിച്ചറിഞ്ഞ അവര്‍ പ്രശ്നപരിഹാരമെന്നോണം ഒരു വഴി കണ്ടെത്തുന്നു- ഉറങ്ങാതിരിക്കുക. തുടര്‍ച്ചയായ ഈ ഉറക്കം ഒഴിയല്‍ ഒരുതരം ആത്മപീഡനം തന്നെയായി മാറുന്നു. കഥാപാത്രങ്ങളുടെ ഈ നൊമ്പരം പ്രേക്ഷകരുടെയും ആത്മനൊമ്പരമാക്കി മാറ്റുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

സ്വപ്നത്തെ ഒരേ സമയം സത്യവും മിഥ്യയുമാക്കുകയും, അത് കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല പ്രേക്ഷകര്‍ക്ക്‌ കൂടി ഒരുതരാം വല്ലാത്ത ആത്മപീഡനമാക്കി മാറ്റുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഖ്യാത ജാപനിസ് നടന്‍ ജോ-ടോഗിരി, റാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊറിയന്‍ നടി ലി-നാ-യന്ഗ് എന്നിവരുടെ അഭിനയ മികവും എടുത്തുപറയേണ്ടതാണ് . കിം കി ദുകിന്റെ സംവിധാന മികവിനൊപ്പം ഈ അഭിനയമികവ് കൂടി ആകുമ്പോള്‍ ഡ്രീം ചലച്ചിത്രമേളയിലെ ഒരു നല്ല ഓര്‍മയായി മാറുന്നു.

Dream [Bi-mong] : Rating - 7 out of 10

Country : South Korea

Direction : Kim-ki-Duk

Date of screening : 15-12-2009, 21:15:00 (Ajanta theatre)

Monday, January 11, 2010

14 th IFFK- ഉത്ഘാടന ചിത്രം, ഒരു വിലയിരുത്തല്‍.

A step into the darkness [ഇരുളിലെക്കൊരു ചുവട്]



ഒരു ചലച്ചിത്രമേളയുടെ ഉത്ഘാടന ചിത്രം കാണുമ്പോള്‍ മനസ്സിലാകും ആ മേളയുടെ നിലവാരം എങ്ങനെ ആകും എന്നത് എന്ന് റയാറുണ്ട്. അത് സരിയാനെങ്കില്‍ കേരളത്തിന്‍റെ പതിനാലാമത് ചലച്ചിത്ര മേള ശരാശരി നിലവാരം പുലര്‍തുന്നതാകുംഎന്നാണ് തോന്നുന്നത്. തുര്‍കി സംവിധായകന്‍ അതില്‍ ഇനാക്കിന്‍റെ 'ബുയുക് ഒയുന്‍' അഥവാ 'ഇരുളിലെക്കൊരു ചുവട്' ഉത്ഘാടന ചിത്രമായി എത്തിയപ്പോള്‍ അത് ഒരു മികച്ച കലാസ്രിഷ്ടിയായി വിശേഷിപ്പിക്കാന്‍ പറ്റിയ ഒന്നായിരുന്നില്ല. അതേസമയം, ഒരു നിലവാരവുമില്ലാത്ത ചിത്രവുമായിരുന്നില്ല അത്.

ഒരു ഇറാഖി പെണ്‍കുട്ടി തീവ്രവാദ ബന്ധങ്ങളില്‍ ചെന്നുപെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അമേരിക്കന്‍ ആക്രമണത്തില്‍ മറ്റു ബന്ധുക്കളെയെല്ലാം നഷ്ടപെട്ട പെണ്‍കുട്ടി തന്‍റെ സഹോദരനെതെടി തുര്‍കിയിലേക്ക് പോകുകയാണ്. ആ യാത്രക്കിടെ പെണ്‍കുട്ടി മുസ്ലിം തീവ്രവാദികളുടെ കൈയിലകപ്പെടുന്നു. പല തവണ പറഞ്ഞിട്ടുള്ള പ്രമേയം വലിയ പുതുമകള്‍ ഒന്നുമില്ലാതെയാണ് സംവിധായകന്‍ പറഞ്ഞുപോകുന്നത്. ഒടുവില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാത്രമാണ് സംവിധായകന് തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവസരം കിട്ടുന്നത്. എങ്ങനെ അവസാനിപ്പിക്കും എന്നൊരു ചോദ്യം ചിത്രത്തിന്‍റെ ഒടുവില്‍ ഉയരുന്നുണ്ട്. ആ ചോദ്യത്തിന് മനോഹരമായ ഉത്തരം നല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ആ ക്ലൈമാക്സ്‌ ആണ് ചിത്രത്തിലെ ഏറ്റവും മികച്ച രംഗം. ഇറാഖിലെ കുന്നിന്‍ ചരിവുകളും വിശാലമായ ഭൂപ്രകൃതിയും ഈ ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ഇനി ഒന്നും നഷ്ടപെടാനില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുന്ന മനുഷ്യര്‍ എത്ര പെട്ടെന്നാണ് ഭീകരതയുടെ അനുയായികള്‍ ആയി മാറുന്നത് എന്ന് ഈ ചിത്രം കാണിച്ചു തരുന്നു. അവരെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതില്‍, ഖുറാനെ വളച്ചൊടിച്ചു കൊണ്ടാണെങ്കില്‍ പോലും മതപുരോഹിതരും ഭീകരവാദ നേതാക്കളും എങ്ങനെ വിജയിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വ്യക്തമാക്കിത്തരുന്നു. അതിന്റെ ഒരു നേര്കാഴ്ചയ്യാണ് 'എ സ്റ്റെപ് ഇന്ടു ദി ദാര്‍ക്നെസ്സ്'. ചിത്രം കണ്ടിറങ്ങുമ്പോള്‍ ജിഹാദിനെ ചെറുതായെങ്കിലും ന്യായീകരിക്കുന്നതാണോ സിനിമയുടെ പ്രമേയം എന്നുള്ള സംശയം മാത്രം ബാക്കി നില്ക്കുന്നു.



A step into the darkness ( Buyuk Oyung) : Rating -- 5 out of 10
Country : Turkey
Direction : Athil inaak
Date of Screening : 11-12-2009; inagural film (Nishagandhi open air theatre)

Sunday, January 3, 2010

മാറ്റങ്ങളുടെ ദശാബ്ദം

ജനുവരി ഒന്നാം തീയതി പഴയതിന് പകരം പുതിയ കലണ്ടര്‍ തൂക്കുമ്പോഴാണ് കാലം ഒരുപാട് മുന്നോട്ടു പോയി എന്നാ കാര്യം പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍പ്പെടുക. 2010 ലെ ലണ്ടര്‍ ഭിത്തിയില്‍ തൂക്കുമ്പോള്‍, നാം ഒരു പുതിയ ദശാബ്തതിലേക്ക്കടക്കുന്നു എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി മാറുന്നു അത്. തിരിഞ്ഞു നോക്കുമ്പോള്‍ ലോകത്തെ ആകെ മാറ്റിമറിച്ച ഒരു ദശാബ്ദമാണ കടന്നുപോയത് എന്ന് നമുക്ക് കാണാന്‍ കഴിയും. മാറ്റം, അതൊഴികെ മറ്റെല്ലാം മാറികഴിഞ്ഞു. മൊബൈലും ഐപോഡും ഓര്‍കുട്ടും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും ആകുന്നില്ല. പക്ഷെ ഇവയെല്ലാം കഴിഞ്ഞ ഒരു ദാശാബ്തതിനുള്ളില്‍ മാത്രമുണ്ടായതാണ്. ഇങ്ങനെ മാറ്റങ്ങളുടെ ഒരു ദാശാബ്തതിലെക്കൊരു തിരിഞ്ഞുനോട്ടമാണ് ഇവിടെ.

രണ്ടായിരാമാണ്ടില്‍ ദശാബ്ദം പിറന്നു വീണപ്പോള്‍ ഒരു പുതിയ സഹസ്രാബ്ദത്തിനു തന്നെ തുടക്കമാകുകയായിരുന്നു. Y2K ഭീഷണിയുടെ അകമ്പടിയോടെയാണെങ്കിലും പുതു സഹസ്രാബ്ദം പിറന്നു എന്നത് തന്നെ ആയിരുന്നു രണ്ടയിരമാണ്ടിനെകുറിച്ചുള്ള ഏറ്റവും വലിയ ഓര്‍മ്മ.


മൂന്നാം സഹസ്രാബ്ദത്തിലെ ആദ്യ വര്‍ഷം വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ കടന്നുപോയപ്പോള്‍ അടുത്ത വര്‍ഷം സംഭവബഹുലം ആയിരുന്നു. 9/11 ഇല്‍ ന്യൂ യോര്‍ക്കില്‍ ഇരട്ടഗോപുരം തകര്‍ന്നു വീണപ്പോള്‍ ലോകമാകെ തരിച്ചു നിന്നു. ഇസ്ലാമിക തീവ്രവാദം അതിന്റെ വ്യാപ്തി എത്രത്തോളം വര്‍ദ്ധിപ്പിച്ചു എന്നതിന്റെ വ്യക്തമായ സൂചന ആയിരുന്നു ആക്രമണം. അമേരികക്ക് നേരെയുള്ള ആദ്യ ആക്രമണം ന്നതിനേക്കാളുപരി മാനവരാശിക്ക് തന്നെ എതിരായുള്ള ഒന്നായിരുന്നു അല്കുഐദ യുടെ ഭീകര ആക്രമണം. അതോടെ സഹസ്രാബ്ദത്തിലെ ആദ്യ യുദ്ധത്തിനും [അമേരിക്ക താലിബാന്റെ അഫ്ഘാനിസ്ഥാനെ ആക്രമിച്ചു] ലോകം സാക്ഷിയായി. അത വര്‍ഷം തന്നെ ജനാധിപത്യത്തിന്റെ ശ്രീകൊവിലായ ഇന്ത്യന്‍ നിയമ നിര്‍മ്മാണ സഭ ആക്രമിക്കാനും ഭീകരര്‍ ശ്രമിക്കുകയുണ്ടായി.


2002 കുറേക്കൂടി ശാന്തമായ വര്‍ഷം ആയിരുന്നു. ഗുജറാത്ത്‌ കലാപം, മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഎല്‍ പേളിന്റെ കൊലപാതകം, റിലയന്‍സ് സ്ഥാപകന്‍ ീരുഭായ് അംബാനിയുടെ മറ്റെല്ലാം തുടങ്ങിയവയാണ് 2002 ന്റെ ബാകിപത്രമായി നിലകൊള്ളുന്നത്.


യുദ്ധ കാഹളം മുഴക്കികൊണ്ടാണ് 2003 തുടങ്ങിയത്. ഭീകര വിരുദ്ധ പോരാട്ടം അമേരിക്ക ഇറാഖിലേക്ക് വ്യാപിപ്പിച്ചു. സദ്ദാം ഹുസൈന്റെ ഏകാധിപത്യ വാഴയ്ക്ക് വിരാമമായി. യുദ്ധതോടൊപ്പം പകര്‍ച്ച വ്യാധികളും 2003 ഇല്‍ വാര്‍ത്തയില്‍ സ്ഥാനം പിടിച്ചു. സാര്‍സ്, ആന്ത്രാക്സ് എന്നീ രോഗങ്ങള്‍ ലോകത്തെ പേടിപ്പെടുതുകയുണ്ടായി. ഇന്‍കമിംഗ് കാള്‍സ് സൌജന്യം ആക്കികൊണ്ട് ഇന്ത്യയില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതു വര്‍ഷം ആണ്.


കൂട്ടുകൂടലിനു പുതിയ ഇടം നല്‍കിക്കൊണ്ട് ഓര്‍ക്കുട്ട് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ രംഗപ്രവേശം ചെയ്തത് 2004 തുടക്കത്തിലാണ്‌. കൊല്ലം അവസാനിച്ചതാകട്ടെ 13 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലേറ ആള്‍ക്കാരുടെ മരണത്തിനിടയാക്കിയ സുനാമി ദുരന്തതോടെയും. കുപ്രസിദ്ധ കാട്ടുകള്ളന്‍ വീരപ്പന്റെ അന്ത്യത്തിനും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും 2004 സാക്ഷ്യം വഹിച്ചു. ആണ്‍കുട്ടികള്‍ സത്യ സായിബാബയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ രഹസ്യവിവരങ്ങള്‍ അടങ്ങിയ സീക്രട്ട് സാമി എന്നാ ഡോകുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തതും വര്‍ഷമാണ്‌.


പാക്‌ അധീന കാശ്മീരില്‍ ഭൂകംപതെതുടര്‍ന്നു ഒരു ലക്ഷത്തോളം ആള്‍ക്കാര്‍ മരിച്ചതായിരുന്നു 2005 ലെ പ്രധാന വാര്‍ത്ത. ക്രിക്കറ്റില്‍ ഒരു പുതിയ കാലത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യ അന്താരാഷ്ട്ര ടി 20 മത്സരം നടന്നതും രണ്ടായിരത്തി അഞ്ചില്‍ തന്നെ. ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍വെയില്‍ മുസ്ലിം ഭീകരവാദികള്‍ നടത്തിയ ആക്രമണം ഭീകരരുടെ ശക്തി കുറഞ്ഞിട്ടില്ല എന്ന് കാട്ടി തന്നു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അന്തരം വലിയ അളവില്‍ കുറക്കാന്‍ സഹായിക്കുന്ന വിവരാവകാശ നിയമ ഇന്ത്യയില്‍ നിലവില്‍ വന്നതും 2005 ലാണ്.


സാര്‍സ്, ആന്ത്രാക്സ് ഇവക്കു ശേഷം മറ്റൊരു പകര്‍ച്ചവ്യാധി പക്ഷിപനിയുടെ രൂപത്തില്‍ ലോകത്ത് പടര്‍ന്നത് 2006 ലാണ്. ഇതേ വര്‍ഷമാണ്‌ വാര്‍ത്താവിനിമയ രംഗത്ത് ഒരു പുത്തന്‍ സാധ്യത തുറന്നു കൊണ്ട് ജാക്ക് ഡോര്‍ടെ ട്വിറ്റെര്‍ ആരംഭിച്ചത്.

പൊതുവേ ബഹളങ്ങള്‍ ഒഴിഞ്ഞു നിന്ന വര്‍ഷമായിരുന്നു 2007. ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടു എന്നതായിരുന്നു വര്‍ഷത്തെ പ്രധാന വാര്‍ത്ത. ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രപതിയായി പ്രതിഭ പാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നതായിരുന്നു മറ്റൊരു പ്രധാന സംഭവം


ദശബ്ദതിലെ അവസാന രണ്ടു വര്‍ഷങ്ങള്‍ വാര്‍ത്തകളും സംഭവങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്നു.

ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ 'നാനോ', ടാറ്റാ പുറത്തിറക്കിയത് 2008 ാണ്. 9/11 നു ശേഷം ലോകത്തെ ഏറ്റവും അധികം ഞെട്ടിച്ച തീവ്രവാദ ആക്രമണം മുംബൈയില്‍ അരങ്ങേറിയത് വര്‍ഷമാണ്‌. ഇസ്ലാമിക ഭീകരത അതിന്റെ നീചമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതിന്റെ അടയാളം കൂടിയായി മാറി 26/11. ലോക ക്രിക്കറ്റ്‌ ന്റെ മുഖച്ച്ചായ തന്നെ മാറ്റിയ . പി. എല്‍ തുടങ്ങിയത് 2008 ലാണ. . പി. എല്ലിനൊപ്പം നാടിന്റെ മുഖച്ച്ചായ മാറ്റിയ ഒന്നായിരുന്നു മെഡിക്കല്‍ ഷോപ്പില്‍ നിന്ന് നേരിട്ട് വാങ്ങാവുന്ന പില്‍ ്നപേരില്‍ വിപണിയിലിറക്കിയ ഗര്‍ഭനിരോധന ഗുളിക. എന്നിരുന്നാലും 2008 ലോകത്തെ പിടിച്ചുലക്കിയത് സാമ്പത്തിക മാന്ദ്യം എന്നാ ഞെട്ടിക്കുന്ന ാര്‍ത്തയിലൂടെ യിരുന്നു. 1930 കളിലെ കറുത്ത നാളുകള്‍ക്കു ശേഷം ലോകമാകെ വീണ്ടും ഒരു സാമ്പത്തിക തകര്‍ച്ചയിലേക്ക് വഴുതി വീണു. ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മികച്ച പോരാട്ടത്തിനും [ നദാല്‍- ഫെഡറര്‍ വിമ്ബില്ടന്‍ ഫൈനല്‍] സച്ചിന്‍ തെണ്ടുല്‍കര്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍ എന്നാ ബഹുമതി നേടുന്നതിനും 2008 സാക്ഷിയായി.

2009 - ചന്ദ്രനില്‍ ജലം കണ്ടെത്തി! ഇന്ത്യയുടെ ചന്ദ്രയാന്‍ പര്യവേക്ഷണം ചന്ദ്രനില്‍ വെള്ളം കണ്ടെത്തിയത് ശാസ്ത്രലോകത്തെ നാഴികക്കല്ലായി. കഴിഞ്ഞ ദാശാബ്ദതിലെ ഏറ്റവും ഭീതിപ്പെടുത്തിയ പകര്‍ച്ചവ്യാധി H1N1 ലോകമാകെ പരന്നതും കഴിഞ്ഞ വര്‍ഷമാണ്‌. 'മാറ്റത്തിന് വേണ്ടി' എന്നാ മുദ്രാവാക്യം ഉയര്‍ത്തി ബാരക് ഹുസൈന്‍ ഒബാമ അമേരികന്‍ പ്രസിഡന്റ്‌ ആയതു രണ്ടായിരത്തി ഒന്പതിലാണ്. സ്വവര്‍ഗരതി നിയമവിധേയം ആക്കിയ ഡല്‍ഹി ഹൈ കോടതി വിധിയും അതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കിയതും കഴിഞ്ഞ വര്‍ഷമാണ്‌. കാലാവസ്ഥ വ്യതിയാനം ചെറുക്കാനായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള കരാര്‍ ഉണ്ടാക്കുക എന്നാ ലക്ഷ്യത്തോടെ ലോകരാഷ്ട്രങ്ങള്‍ ഒത്തുകൂടിയ കൊപ്പെന്ഹെഗന്‍ ഉച്ചകോടി പരാജയപ്പെട്ടു എന്നതാണ് 2009 ലെ ഏറ്റവും ദുഖകരമായ കാര്യം.


അങ്ങനെ ഒരു ദശാബ്ദം കൂടി കടന്നുപോകുന്നു. വരാനിരിക്കുന്ന നാളുകളിലേക്കുള്ള ഒരു സൂച്ചനയ്യാണ് ഇവയെല്ലാം. തീവ്രവാദവും പകര്‍ച്ചവ്യാധികളും മറ്റു ദുരന്തങ്ങളും ഒഴിഞ്ഞ ഒരു ദശാബ്ദം ആകട്ടെ കടന്നു വരുന്നത് എന്ന് നമുക്ക് പ്രതീക്ഷിക്കാം. തീര്‍ച്ചയായും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യാം...