Monday, January 11, 2010

14 th IFFK- ഉത്ഘാടന ചിത്രം, ഒരു വിലയിരുത്തല്‍.

A step into the darkness [ഇരുളിലെക്കൊരു ചുവട്]



ഒരു ചലച്ചിത്രമേളയുടെ ഉത്ഘാടന ചിത്രം കാണുമ്പോള്‍ മനസ്സിലാകും ആ മേളയുടെ നിലവാരം എങ്ങനെ ആകും എന്നത് എന്ന് റയാറുണ്ട്. അത് സരിയാനെങ്കില്‍ കേരളത്തിന്‍റെ പതിനാലാമത് ചലച്ചിത്ര മേള ശരാശരി നിലവാരം പുലര്‍തുന്നതാകുംഎന്നാണ് തോന്നുന്നത്. തുര്‍കി സംവിധായകന്‍ അതില്‍ ഇനാക്കിന്‍റെ 'ബുയുക് ഒയുന്‍' അഥവാ 'ഇരുളിലെക്കൊരു ചുവട്' ഉത്ഘാടന ചിത്രമായി എത്തിയപ്പോള്‍ അത് ഒരു മികച്ച കലാസ്രിഷ്ടിയായി വിശേഷിപ്പിക്കാന്‍ പറ്റിയ ഒന്നായിരുന്നില്ല. അതേസമയം, ഒരു നിലവാരവുമില്ലാത്ത ചിത്രവുമായിരുന്നില്ല അത്.

ഒരു ഇറാഖി പെണ്‍കുട്ടി തീവ്രവാദ ബന്ധങ്ങളില്‍ ചെന്നുപെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അമേരിക്കന്‍ ആക്രമണത്തില്‍ മറ്റു ബന്ധുക്കളെയെല്ലാം നഷ്ടപെട്ട പെണ്‍കുട്ടി തന്‍റെ സഹോദരനെതെടി തുര്‍കിയിലേക്ക് പോകുകയാണ്. ആ യാത്രക്കിടെ പെണ്‍കുട്ടി മുസ്ലിം തീവ്രവാദികളുടെ കൈയിലകപ്പെടുന്നു. പല തവണ പറഞ്ഞിട്ടുള്ള പ്രമേയം വലിയ പുതുമകള്‍ ഒന്നുമില്ലാതെയാണ് സംവിധായകന്‍ പറഞ്ഞുപോകുന്നത്. ഒടുവില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാത്രമാണ് സംവിധായകന് തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവസരം കിട്ടുന്നത്. എങ്ങനെ അവസാനിപ്പിക്കും എന്നൊരു ചോദ്യം ചിത്രത്തിന്‍റെ ഒടുവില്‍ ഉയരുന്നുണ്ട്. ആ ചോദ്യത്തിന് മനോഹരമായ ഉത്തരം നല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ആ ക്ലൈമാക്സ്‌ ആണ് ചിത്രത്തിലെ ഏറ്റവും മികച്ച രംഗം. ഇറാഖിലെ കുന്നിന്‍ ചരിവുകളും വിശാലമായ ഭൂപ്രകൃതിയും ഈ ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ഇനി ഒന്നും നഷ്ടപെടാനില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുന്ന മനുഷ്യര്‍ എത്ര പെട്ടെന്നാണ് ഭീകരതയുടെ അനുയായികള്‍ ആയി മാറുന്നത് എന്ന് ഈ ചിത്രം കാണിച്ചു തരുന്നു. അവരെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതില്‍, ഖുറാനെ വളച്ചൊടിച്ചു കൊണ്ടാണെങ്കില്‍ പോലും മതപുരോഹിതരും ഭീകരവാദ നേതാക്കളും എങ്ങനെ വിജയിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വ്യക്തമാക്കിത്തരുന്നു. അതിന്റെ ഒരു നേര്കാഴ്ചയ്യാണ് 'എ സ്റ്റെപ് ഇന്ടു ദി ദാര്‍ക്നെസ്സ്'. ചിത്രം കണ്ടിറങ്ങുമ്പോള്‍ ജിഹാദിനെ ചെറുതായെങ്കിലും ന്യായീകരിക്കുന്നതാണോ സിനിമയുടെ പ്രമേയം എന്നുള്ള സംശയം മാത്രം ബാക്കി നില്ക്കുന്നു.



A step into the darkness ( Buyuk Oyung) : Rating -- 5 out of 10
Country : Turkey
Direction : Athil inaak
Date of Screening : 11-12-2009; inagural film (Nishagandhi open air theatre)

No comments:

Post a Comment