CONGRATULATIONS SACHIN... We All Proud Of You..
Sunday, January 17, 2010
SACHIN Creates History Again...
CONGRATULATIONS SACHIN... We All Proud Of You..
14th IFFK : A Flashback
Its ANTICHRIST!!! [IFFK Film Review]
മൂന്നു വര്‍ഷം മുമ്പ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച 'പിയാനോ ടീച്ചര്‍' എന്ന ചിത്രത്തിന് ശേഷം ഇത്രത്തോളം സംസാരവിഷയമായ ഒരു ചിത്രം ചലച്ചിത്രോത്സവത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. കാന്‍ ഫിലിം ഫെസ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ചിത്രം കണ്ടപ്പോള്‍ തോന്നി, ഇത് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നഷടപ്പെടുതുമായിരുന്നത് ഈ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ചിത്രമായേനെ എന്ന്. പ്രസിദ്ധ ഡാനിഷ് സംവിധായകന്‍ ലാസ് വോണ്‍ ട്രയരുടെ ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഒരുപിടി ചോദ്യങ്ങള്‍ ബാക്കിനിര്‍ത്തുന്നു. ലൈംഗികതയും മരണവും നിഷ്ടൂരതയും ഒക്കെ അവയുടെ അതിര്‍വരമ്പുകളെ ലംഘിച്ച് ഉന്മാദം ആടുന്ന ചിത്രം അതുകൊണ്ട് തന്നെ വലിയ തോതിലുള്ള വിമര്‍ശനത്തിനു വിധേയമായി. മതങ്ങളുടെയും 'സദാചാര'(?)വാദികളുടെയും ആക്രമണം, പ്രദര്‍ശിപ്പിച്ച എല്ലായിടത്ത് നിന്നും ഈ ചിത്രത്തിന് നേരിടേണ്ടി വന്നു.
താന്‍, അല്ലെങ്കില്‍ സ്ത്രീകള്‍ എല്ലാവരും പാപികലാണ് എന്നത് ഭര്‍ത്താവിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനു അയാള്‍ തയ്യാറാകാതെ വരുമ്പോള്‍ അത് തെളിയിക്കാന്‍ വേണ്ടി ക്രൂരതയുടെ അങ്ങേ അറ്റം വരെ അവള്‍ പോകുന്നുണ്ട്. ഒരുപക്ഷെ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കാതത്ര ക്രൂരതകളാണ് അവസാന രണ്ട് അധ്യായങ്ങളില്‍. ഭര്‍ത്താവിന്‍റെ ലിംഗത്തില്‍ തടിക്കഷണം കൊണ്ട് അടിക്കുന്നതും, അബോധാവസ്ഥയിലായ ഭര്‍ത്താവിന്‍റെ ലിംഗത്തില്‍ നിന്നും രക്തം തന്‍റെ മുഖത്തേക്കും വസ്ത്രങ്ങളിലേക്കും തെറിപ്പിക്കുന്നതും ഭര്‍ത്താവിന്‍റെ കാലില്‍ ഇരുമ്പ് ലോഹം തുളച്ചു കയറ്റുന്നതുമെല്ലാം ചിത്രത്തില്‍ കാട്ടുന്നുണ്ട്. ഒരു സിനിമയില്‍ എന്തൊക്കെ കാണിക്കാന്‍ പാടില്ല എന്ന പോതുനിയമത്തെ(?) ആന്‍റി ക്രൈസ്റ്റ് തച്ചുടക്കുന്നുണ്ട്. ആത്മപീടനത്തിനായി തന്‍റെ ജനനേന്ദ്രിയം കത്രിക കൊണ്ട് മുറിച്ചു കളയുന്ന രംഗമാണ് പ്രേക്ഷകരെ ഏറ്റവും അധികം ഞെട്ടിച്ചത് [സുഹൃത്തിനു ഒപ്പമിരുന്നാണ് ഞാന്‍ ആന്‍റി ക്രൈസ്റ്റ് കണ്ടത്, ഇതുള്‍പ്പെടെ പല രംഗങ്ങളിലും അവള്‍ കണ്ണുപൊത്തി ഇരിക്കുകയായിരുന്നു!].
വെറും രണ്ട് കഥാപാത്രങ്ങളെ മാത്രം ഉപയോഗിച്ച് ഒരു മികച്ച സിനിമ സൃഷ്ടിക്കാമെന്ന് സംവിധായകന്‍ കാട്ടിത്തന്നു. നായികയായി അഭിനയിച്ച ഷാര്‍ലറ്റ് ഗെയിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഒരു പ്രധാന സവിശേഷത. മികച്ച നടിക്കുള്ള പുരസ്കാരം തീര്‍ച്ചയായും അര്‍ഹിക്കുന്ന പ്രകടനമാണ് ഷാര്‍ലറ്റ് ഗെയിന്‍ കാഴ്ചവച്ചത്. ദൃശ്യങ്ങളുടെ മനോഹാരിത ചിത്രം കണ്ടിറങ്ങി നാളുകള്‍ കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല.
ഈ ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ ഒരുപാടുണ്ടാകാം, സദാചാരത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്നവരുമുണ്ടാകാം.ഈ ഒരു തീം മലയാളത്തിലെ ഒരു സംവിധായകന്‍റെ കൈയില്‍ കൊടുത്തു നോക്കുമ്പോള്‍ അറിയാനാകും അതിനെ എത്രത്തോളം മോശമായ രൂപത്തില്‍ സിനിമ ആക്കാമെന്ന്. അവിടെയാണ് ലാസ് വോണ്‍ ട്രയര്‍ തന്‍റെ പ്രതിഭ തെളിയിച്ചത്. തീര്‍ച്ചയായും, ഒരുപാട് ചോദ്യങ്ങള്‍ ആന്‍റി ക്രൈസ്റ്റ് അവശേഷിപ്പിക്കുന്നുന്ദ്. എന്ത്? എന്തിനു? എപ്പോള്‍? എവിടെ? എന്നിങ്ങനെ ഉത്തരമില്ലാത്ത അനവധി ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും സംവിധായകന്‍ ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും മറ്റൊരാളോട് ആന്‍റി ക്രൈസ്റ്റ് കാണണം എന്ന് നിര്‍ദ്ദേശിക്കാന്‍ എനിക്കാകില്ല. കാരണം ഈ ചിത്രം ദുര്‍ബ്ബല ഹൃദയര്‍ക്കുള്ളതല്ല [ കൃപ തീയേറ്ററില്‍ ഈ ചിത്രം കണ്ടുകൊണ്ടിരിക്കെ മോഹലാസ്യപ്പെട്ടുവീണവരെയും നമ്മള്‍ ഓര്‍ക്കണമല്ലോ!].
ഈ ചലച്ചിത്ര മേളയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ചിത്രമായി ആന്‍റി ക്രൈസ്റ്റ് മാറുന്നു. അത് അതിലെ ലൈംഗികതയോ വന്യമായ രംഗങ്ങളോകൊണ്ടല്ല; പിന്നെയോ.. അത് എന്ത് കൊണ്ടാണെന്ന് എഴുതി ഫലിപ്പിക്കുക പ്രയാസമാണ്, കണ്ടുതന്നെ അറിയണം. വിശദീകരിക്കാനാകാത്ത ഒരു നവ്യമായ അനുഭവം, കണ്ണിനും മനസ്സിനും .. അതാണ് ആന്‍റി ക്രൈസ്റ്റ്!
Antichrist: Rating- 8.5 out of 10
Country: Denmark
Director: Lars Von Trier
Time of screening: 14-12-2009; 09:30:00 (Kripa Theatre)
ഋതുഭേദങ്ങളിലൂടെ.. [IFFK Film Review]
Saturday, January 16, 2010
സൂഫിമാര്‍ കണ്ടു പഠിക്കട്ടെ എങ്ങനെ കഥ പറയണമെന്ന്! [IFFK Film Review]
വലിയ ആരവമില്ലാതെ വന്ന ചിത്രമായിരുന്നു യൂസ്രി നസ്രള്ളായുടെ ഈജിപ്ഷ്യന്‍ ചിത്രം 'ഷെഹരസാദ് ഒരു കഥ പറയൂ'. കൊട്ടും കുരവയുമില്ലാതെ വന്നതാണെങ്കിലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു നല്ല ചിത്രം കണ്ടു എന്ന ആത്മസംതൃപ്തി നല്‍കാന്‍ ഈ കൊച്ചു ചിത്രത്തിനായി. ഒരു സ്ത്രീപക്ഷ ചിത്രമാണിത്. ആഫ്രിക്കയില്‍ നിന്ന് പോലും സ്ത്രീപക്ഷ സിനിമകള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും 'ഷെഹരസാദ് ടെല്‍ മി എ സ്റ്റോറി' ആയിരുന്നു മേളയിലെ സ്ത്രീപക്ഷ സിനിമകളില്‍ ഏറ്റവുമധികം പ്രകാശം പരത്തിയത്. അറബിക്കഥയിലെ ആയിരത്തൊന്നു രാവുകളില്‍ കഥ പറയുന്ന ഷെഹര്‍സാദിനെ പുതിയ കാലത്തിലേക്ക് മാറ്റി പുതിയ രീതിയിലുള്ള ആവിഷ്കാരമാണ് ചിത്രത്തില്‍. തങ്ങളുടെ ലിംഗാവസ്ഥ സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ.
ഹെബ്ബ എന്ന ടി.വി. അവതാരകയാണ് മുഖ്യ കഥാപാത്രം. വിവിധ മേഖലകളില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോയ സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയുന്ന ഒരു ടോക് ഷോയാണ് ഹെബ്ബ അവതരിപ്പിക്കുന്നത്. ലൈംഗികതയും സ്ത്രീ എന്ന ലിംഗാവസ്ഥയും സ്ത്രീകളെ പലരീതിയില്‍ ബാധിക്കുന്നു എന്നതിന്റെ തെളിവുകളാണ് ടോക് ഷോ പുറത്തു കൊണ്ടുവരുന്നത്. പക്ഷെ ഈ വെളിപ്പെടുത്തലുകള്‍ വിവാദമുണ്ടാക്കുകയും, പരിപാടി അവസാനിപ്പിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് പോലും സമ്മര്‍ദ്ദമുണ്ടാകുകയും ചെയ്യുന്നു. സ്വന്തം ഭര്‍ത്താവ് പോലും ഹെബ്ബയെ ഇതിന്റെ പേരില്‍ വിമര്‍ശിക്കുന്നു. വെളിപ്പെടുത്തലുകള്‍ ഭര്‍ത്താവിന്റെ ജോലിക്ക് ഭീഷണിയാകുന്നു എന്ന ഒറ്റ കാരണത്തിന്റെ പേരില്‍ ഭര്‍ത്താവ് ഹെബ്ബയെ ക്രൂരമായി മര്‍ദ്ദിക്കുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ട സ്ത്രീകളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന പരിപാടിയുടെ അവതാരകയായ ഹെബ്ബ, ഒടുവില്‍ ആ ലിംഗാവസ്ഥ മൂലം തനിക്കുണ്ടായ പ്രതിസന്ധി കാരണം ടോക് ഷോയില്‍ സ്വന്തം കഥ തന്നെ അവതരിപ്പിക്കേണ്ടി വരുന്നു!
പുതിയ ലോകത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടുന്ന ഒന്നാണ് ഈ ചിത്രം. പുരുഷകേന്ദ്രീകൃതമായ സമൂഹം സ്ത്രീകളോട് കാട്ടുന്ന അവഗണയും സ്ത്രീകളോടുള്ള വിവേചനവും ചിത്രത്തിലൂടെ വ്യക്തമാകുന്നു. ഇതില്‍ നിന്നും മാറിച്ചിന്തിക്കാന്‍ സമൂഹം തയാര്‍ ആകണം എന്നതിന്റെ ആവശ്യകതയും ചിത്രം പറയുന്നുണ്ട്. പുരുഷ മേധാവിത്വം നിറഞ്ഞ ചിത്രങ്ങളുടെ ഇടയില്‍ ഒരു വ്യത്യസ്തമായ അനുഭവമാണ് 'ശേഹെര്സാദ് ടെല്‍ മി എ സ്റ്റോറി'.
Scheherazade Tell Me a Story ( Ehky Ya Schahrazad): Rating- 6 out of 10
Country: Egypt
Director: Yousry Nasrallah
Time of Screening: 13-12-2009; 18:45:00 (Remya Theatre)
സൂഫിക്ക് കുറേക്കൂടി നന്നായി കഥ പറയാമായിരുന്നു! [IFFK Film Review]
What the Sufi said [സൂഫി പറഞ്ഞ കഥ]
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു സൂഫി പറഞ്ഞ കഥ. ആദ്യ പ്രദര്‍ശനത്തില്‍ തിയേറ്റര്‍ നിറഞ്ഞു കവിഞ്ഞു എന്ന് കേട്ടാണ് രണ്ടാം പ്രദര്‍ശനത്തിനു എത്തിയത്. കെ. പി. രാമനുണ്ണിയുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം അഭ്രപാളിയിലാക്കിയത് 'നെയ്തുകാരന്‍'റെ സംവിധായകന്‍ പ്രിയനന്ദനനാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ മലബാറിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്നതാണ് ചിത്രം. ലവ് ജിഹാദിന്റെയും മറ്റും പേരില്‍ വിവാദങ്ങള്‍ നിറഞ്ഞാടുന്ന കാലത്താണ് ഹിന്ദു-മുസ്ലിം പ്രണയവും വിവാഹവും പ്രമേയമാക്കുന്ന 'സൂഫി പറഞ്ഞ കഥ' എത്തിയത്. ഒരു പ്രമുഖ ഹിന്ദു കുടുംബത്തിലെ കാര്‍ത്തി എന്ന യുവതിയും, അവിടെ കച്ചവടത്തിനെത്തുന്ന മാമൂട്ടി എന്ന മുസ്ലിം യുവാവും തമ്മിലുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥയാണ് ഈ ചിത്രം.
വിവാഹശേഷം കാര്‍ത്തി മതം മാറി മുസ്ലിം ആകുന്നുന്ടെങ്കിലും തന്‍റെ പഴയ വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊന്നും അവള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ല. യാഥാസ്ഥിതികരായ മുസ്ലിം മതമേധാവികള്‍ മാമൂട്ടിയുടെയും കാരത്തിയുടെയും ജീവിതത്തില്‍ ഇടപെടുന്നു. ഇത് അവരുടെ ജീവിതത്തെ പ്രശ്നങ്ങള്‍ നിറഞ്ഞതാക്കുന്നു. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥവരെയാകുന്നു. ഇന്നും മലബാറിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധിക്കുന്ന ബീവിയായി കാര്‍ത്തി മാറുന്നതിന്റെ കഥയും ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
മതം എന്നത് തീര്‍ത്തും ഒരാളുടെ വ്യക്തിപരമായ ഒന്നാണെന്ന് ഈ ചിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. മതം പൊതുസമൂഹത്തില്‍ ഇടപെട്ടു തുടങ്ങുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. മതം മാറിയാലും തന്‍റെ വ്യക്തിത്വത്തെയും സംസ്കാരത്തെയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. വ്യക്തിയേക്കാള്‍ പ്രധാനമല്ല മതം എന്നും ചിത്രം പറയാന്‍ ശ്രമിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആശയങ്ങള്‍ പ്രേക്ഷകരുമായി പങ്കുവക്കുന്നതില്‍ ചിത്രം പൂര്‍ണമായും വിജയിച്ചു എന്ന് പറയാനാകില്ല. പലതും മുഴച്ചു നില്‍ക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ട്. ഒരു പ്രധാന ന്യൂനത അതിലെ സംഭാഷണങ്ങള്‍ ആണ്. ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒട്ടു മിക്കവയും പൈങ്കിളി കഥകളിലെ സംഭാഷണങ്ങളുടെ നിലവാരം മാത്രമുള്ളതായിരുന്നു. അതുപോലെതന്നെ, ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതായിരുന്നു നല്ലത്. ജഗതിയുടെ അഭിനയം മോശമായത് കൊണ്ടല്ല; അദ്ദേഹമാണ് അഭിനയിച്ചത് എന്നതുകൊണ്ട് മാത്രം ആ കഥാപാത്രത്തിന് അതര്‍ഹിക്കുന്ന ഗൌരവം ഉണ്ടായില്ല. മട്ടഭിനേതാക്കളില്‍ കാര്‍ത്തിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശര്ബാനി മുഖര്‍ജി തന്‍റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി.
'അമ്പലവും പള്ളിയും നില്‍ക്കുന്നിടത്ത് നില്‍ക്കട്ടെ, നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ മതിലുകള്‍ പാടില്ല' എന്ന ബഷീര്‍ വാചകമാണ് ചിത്രത്തിന്റെ പരസ്യവാചകം. ഈ പരസ്യവാചകത്തോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. പക്ഷെ ഭാഗികമായെങ്കിലും അതില്‍ വിജയിക്കാന്‍ സംവിധായകന്‍ പ്രിയനന്ദനനു സാധിച്ചു.
What the Sufi said (Sufi paranja katha): Rating- 5 out 10
Country: INDIA
Director: Priyanandanan
Date of screening: 14-12-2009; 14:30:00 (New Theatre)
Boundary Line... [ IFFK Film Review]
A historical conflict between Tajikistan and Uzbekistan provides the basis for "True Noon. It is a drama that could take place almost anywhere on the globe right now. Director Nosir Saidov pictures the happenings took place in a village which became a border of Tajikistan and Uzbekistan. He tells the story of the innocent villagers and their lifestyles. He also tries to say how the common people are affected with political games.
Saidov makes his point vivid by keeping things matter-of-fact and occasionally comical. The villagers don't let civics interfere with their lives at first, and just mosey up to the fence and haggle with each other from opposite sides. But Nilufar's wedding brings just how serious the issue is into sharp relief.
"True Noon" never considers nationalism a problem for its characters; with the exception of Kirill, everyone is from Safedobi and that's how they identify. This film also shows how beautiful are the Central Asian and European girls. The heroine herself is a beauty queen (The actress is Nasiba Sharipova). What the film does consider is the hand centralized, distant bureaucracies have in creating nationalism and how fundamentally fragile our social connections are. The visual beauty is also framed well by the director. The film was accepted greatly in the film festival and became the viewers choice film of IFFK.
True Noon (Ghiyame Rooz): Rating – 7 out of 10
Country: Tajikistan
Director: Nosir Saidov
Date of screening: 14-12-2009, 11:30:00 (Ajanta Theatre)
സ്വപ്നമോ അതോ സത്യമോ.. [IFFK Film Review]
Dream [ഡ്രീം]:
ചലച്ചിത്രോത്സവത്തില്‍ ഏറ്റവും തിരക്കനുഭവപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡ്രീം. അതിനു കാരണം ചിത്രത്തിന്‍റെ സംവിധായകന്‍ കിം കി ഡുക് ആണ് എന്നതുതന്നെയാണ്. ബോ, ബ്രെത്ത് പോലുള്ള ജനപ്രിയ ചിത്രങ്ങളുമായെത്തി കഴിഞ്ഞ മേളകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ കിമ്മിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഡ്രീം അഥവാ ബി- മോന്ഗ്. യാഥാര്‍ത്യവും സ്വപ്നവും തമ്മിലുള്ള ഒരു ഞാണിന്മേല്‍കളിയാണ് ചിത്രം.
ജിന്‍ എന്ന ചെറുപ്പക്കാരന്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ അതേസമയം റാന്‍ എന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത് റാനിന്റെ ജീവിതത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു. ജിന്‍ കാണുന്ന സ്വപ്‌നങ്ങള്‍ റാന്‍ ഉറക്കത്തില്‍ അറിയാതെ എണീറ്റ് നടന്നാണ് യാഥാര്‍ത്ഥ്യം ആക്കുന്നത് എന്നത് റാനിന്റെ ജീവിതത്തെ പ്രശ്നസങ്കീര്‍ണമാക്കുന്നു. ഇത് തിരിച്ചറിഞ്ഞ അവര്‍ പ്രശ്നപരിഹാരമെന്നോണം ഒരു വഴി കണ്ടെത്തുന്നു- ഉറങ്ങാതിരിക്കുക. തുടര്‍ച്ചയായ ഈ ഉറക്കം ഒഴിയല്‍ ഒരുതരം ആത്മപീഡനം തന്നെയായി മാറുന്നു. കഥാപാത്രങ്ങളുടെ ഈ നൊമ്പരം പ്രേക്ഷകരുടെയും ആത്മനൊമ്പരമാക്കി മാറ്റുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.
സ്വപ്നത്തെ ഒരേ സമയം സത്യവും മിഥ്യയുമാക്കുകയും, അത് കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല പ്രേക്ഷകര്‍ക്ക് കൂടി ഒരുതരാം വല്ലാത്ത ആത്മപീഡനമാക്കി മാറ്റുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഖ്യാത ജാപനിസ് നടന്‍ ജോ-ടോഗിരി, റാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊറിയന്‍ നടി ലി-നാ-യന്ഗ് എന്നിവരുടെ അഭിനയ മികവും എടുത്തുപറയേണ്ടതാണ് . കിം കി ദുകിന്റെ സംവിധാന മികവിനൊപ്പം ഈ അഭിനയമികവ് കൂടി ആകുമ്പോള്‍ ഡ്രീം ചലച്ചിത്രമേളയിലെ ഒരു നല്ല ഓര്‍മയായി മാറുന്നു.
Dream [Bi-mong] : Rating - 7 out of 10
Country : South Korea
Direction : Kim-ki-Duk
Date of screening : 15-12-2009, 21:15:00 (Ajanta theatre)
Monday, January 11, 2010
14 th IFFK- ഉത്ഘാടന ചിത്രം, ഒരു വിലയിരുത്തല്‍.
ഒരു ചലച്ചിത്രമേളയുടെ ഉത്ഘാടന ചിത്രം കാണുമ്പോള്‍ മനസ്സിലാകും ആ മേളയുടെ നിലവാരം എങ്ങനെ ആകും എന്നത് എന്ന് പറയാറുണ്ട്. അത് സരിയാനെങ്കില്‍ കേരളത്തിന്‍റെ പതിനാലാമത് ചലച്ചിത്ര മേള ശരാശരി നിലവാരം പുലര്‍തുന്നതാകുംഎന്നാണ് തോന്നുന്നത്. തുര്‍കി സംവിധായകന്‍ അതില്‍ ഇനാക്കിന്‍റെ 'ബുയുക് ഒയുന്‍' അഥവാ 'ഇരുളിലെക്കൊരു ചുവട്' ഉത്ഘാടന ചിത്രമായി എത്തിയപ്പോള്‍ അത് ഒരു മികച്ച കലാസ്രിഷ്ടിയായി വിശേഷിപ്പിക്കാന്‍ പറ്റിയ ഒന്നായിരുന്നില്ല. അതേസമയം, ഒരു നിലവാരവുമില്ലാത്ത ചിത്രവുമായിരുന്നില്ല അത്.
ഒരു ഇറാഖി പെണ്‍കുട്ടി തീവ്രവാദ ബന്ധങ്ങളില്‍ ചെന്നുപെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അമേരിക്കന്‍ ആക്രമണത്തില്‍ മറ്റു ബന്ധുക്കളെയെല്ലാം നഷ്ടപെട്ട പെണ്‍കുട്ടി തന്‍റെ സഹോദരനെതെടി തുര്‍കിയിലേക്ക് പോകുകയാണ്. ആ യാത്രക്കിടെ പെണ്‍കുട്ടി മുസ്ലിം തീവ്രവാദികളുടെ കൈയിലകപ്പെടുന്നു. പല തവണ പറഞ്ഞിട്ടുള്ള പ്രമേയം വലിയ പുതുമകള്‍ ഒന്നുമില്ലാതെയാണ് സംവിധായകന്‍ പറഞ്ഞുപോകുന്നത്. ഒടുവില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മാത്രമാണ് സംവിധായകന് തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവസരം കിട്ടുന്നത്. എങ്ങനെ അവസാനിപ്പിക്കും എന്നൊരു ചോദ്യം ചിത്രത്തിന്‍റെ ഒടുവില്‍ ഉയരുന്നുണ്ട്. ആ ചോദ്യത്തിന് മനോഹരമായ ഉത്തരം നല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ആ ക്ലൈമാക്സ് ആണ് ചിത്രത്തിലെ ഏറ്റവും മികച്ച രംഗം. ഇറാഖിലെ കുന്നിന്‍ ചരിവുകളും വിശാലമായ ഭൂപ്രകൃതിയും ഈ ചിത്രത്തില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
ഇനി ഒന്നും നഷ്ടപെടാനില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുന്ന മനുഷ്യര്‍ എത്ര പെട്ടെന്നാണ് ഭീകരതയുടെ അനുയായികള്‍ ആയി മാറുന്നത് എന്ന് ഈ ചിത്രം കാണിച്ചു തരുന്നു. അവരെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതില്‍, ഖുറാനെ വളച്ചൊടിച്ചു കൊണ്ടാണെങ്കില്‍ പോലും മതപുരോഹിതരും ഭീകരവാദ നേതാക്കളും എങ്ങനെ വിജയിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വ്യക്തമാക്കിത്തരുന്നു. അതിന്റെ ഒരു നേര്കാഴ്ചയ്യാണ് 'എ സ്റ്റെപ് ഇന്ടു ദി ദാര്‍ക്നെസ്സ്'. ചിത്രം കണ്ടിറങ്ങുമ്പോള്‍ ജിഹാദിനെ ചെറുതായെങ്കിലും ന്യായീകരിക്കുന്നതാണോ സിനിമയുടെ പ്രമേയം എന്നുള്ള സംശയം മാത്രം ബാക്കി നില്ക്കുന്നു.
A step into the darkness ( Buyuk Oyung) : Rating -- 5 out of 10
Country : Turkey
Direction : Athil inaak
Date of Screening : 11-12-2009; inagural film (Nishagandhi open air theatre)
Sunday, January 3, 2010
മാറ്റങ്ങളുടെ ദശാബ്ദം
രണ്ടായിരാമാണ്ടില്‍ ഈ ദശാബ്ദം പിറന്നു വീണപ്പോള്‍ ഒരു പുതിയ സഹസ്രാബ്ദത്തിനു തന്നെ തുടക്കമാകുകയായിരുന്നു. Y2K ഭീഷണിയുടെ അകമ്പടിയോടെയാണെങ്കിലും പുതു സഹസ്രാബ്ദം പിറന്നു എന്നത് തന്നെ ആയിരുന്നു രണ്ടയിരമാണ്ടിനെകുറിച്ചുള്ള ഏറ്റവും വലിയ ഓര്‍മ്മ.
മൂന്നാം സഹസ്രാബ്ദത്തിലെ ആദ്യ വര്‍ഷം വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ കടന്നുപോയപ്പോള്‍ അടുത്ത വര്‍ഷം സംഭവബഹുലം ആയിരുന്നു. 9/11 ഇല്‍ ന്യൂ യോര്‍ക്കില്‍ ഇരട്ടഗോപുരം തകര്‍ന്നു വീണപ്പോള്‍ ലോകമാകെ തരിച്ചു നിന്നു. ഇസ്ലാമിക തീവ്രവാദം അതിന്റെ വ്യാപ്തി എത്രത്തോളം വര്‍ദ്ധിപ്പിച്ചു എന്നതിന്റെ വ്യക്തമായ സൂചന ആയിരുന്നു ആ ആക്രമണം. അമേരികക്ക് നേരെയുള്ള ആദ്യ ആക്രമണം എന്നതിനേക്കാളുപരി മാനവരാശിക്ക് തന്നെ എതിരായുള്ള ഒന്നായിരുന്നു അല്കുഐദ യുടെ ഭീകര ആക്രമണം. അതോടെ സഹസ്രാബ്ദത്തിലെ ആദ്യ യുദ്ധത്തിനും [അമേരിക്ക താലിബാന്റെ അഫ്ഘാനിസ്ഥാനെ ആക്രമിച്ചു] ലോകം സാക്ഷിയായി. അതെ വര്‍ഷം തന്നെ ജനാധിപത്യത്തിന്റെ ശ്രീകൊവിലായ ഇന്ത്യന്‍ നിയമ നിര്‍മ്മാണ സഭ ആക്രമിക്കാനും ഭീകരര്‍ ശ്രമിക്കുകയുണ്ടായി.
2002 കുറേക്കൂടി ശാന്തമായ വര്‍ഷം ആയിരുന്നു. ഗുജറാത്ത് കലാപം, മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഎല്‍ പേളിന്റെ കൊലപാതകം, റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ മറ്റെല്ലാം തുടങ്ങിയവയാണ് 2002 ന്റെ ബാകിപത്രമായി നിലകൊള്ളുന്നത്.
യുദ്ധ കാഹളം മുഴക്കികൊണ്ടാണ് 2003 തുടങ്ങിയത്. ഭീകര വിരുദ്ധ പോരാട്ടം അമേരിക്ക ഇറാഖിലേക്ക് വ്യാപിപ്പിച്ചു. സദ്ദാം ഹുസൈന്റെ ഏകാധിപത്യ വാഴയ്ക്ക് വിരാമമായി. യുദ്ധതോടൊപ്പം പകര്‍ച്ച വ്യാധികളും 2003 ഇല്‍ വാര്‍ത്തയില്‍ സ്ഥാനം പിടിച്ചു. സാര്‍സ്, ആന്ത്രാക്സ് എന്നീ രോഗങ്ങള്‍ ലോകത്തെ പേടിപ്പെടുതുകയുണ്ടായി. ഇന്‍കമിംഗ് കാള്‍സ് സൌജന്യം ആക്കികൊണ്ട് ഇന്ത്യയില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതും ഈ വര്‍ഷം ആണ്.
കൂട്ടുകൂടലിനു പുതിയ ഇടം നല്‍കിക്കൊണ്ട് ഓര്‍ക്കുട്ട് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ രംഗപ്രവേശം ചെയ്തത് 2004 തുടക്കത്തിലാണ്. കൊല്ലം അവസാനിച്ചതാകട്ടെ 13 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലേറെ ആള്‍ക്കാരുടെ മരണത്തിനിടയാക്കിയ സുനാമി ദുരന്തതോടെയും. കുപ്രസിദ്ധ കാട്ടുകള്ളന്‍ വീരപ്പന്റെ അന്ത്യത്തിനും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും 2004 സാക്ഷ്യം വഹിച്ചു. ആണ്‍കുട്ടികള്‍ സത്യ സായിബാബയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ രഹസ്യവിവരങ്ങള്‍ അടങ്ങിയ സീക്രട്ട് സാമി എന്നാ ഡോകുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തതും ഈ വര്‍ഷമാണ്.