രണ്ടായിരാമാണ്ടില്‍ ഈ ദശാബ്ദം പിറന്നു വീണപ്പോള്‍ ഒരു പുതിയ സഹസ്രാബ്ദത്തിനു തന്നെ തുടക്കമാകുകയായിരുന്നു. Y2K ഭീഷണിയുടെ അകമ്പടിയോടെയാണെങ്കിലും പുതു സഹസ്രാബ്ദം പിറന്നു എന്നത് തന്നെ ആയിരുന്നു രണ്ടയിരമാണ്ടിനെകുറിച്ചുള്ള ഏറ്റവും വലിയ ഓര്‍മ്മ.
മൂന്നാം സഹസ്രാബ്ദത്തിലെ ആദ്യ വര്‍ഷം വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ കടന്നുപോയപ്പോള്‍ അടുത്ത വര്‍ഷം സംഭവബഹുലം ആയിരുന്നു. 9/11 ഇല്‍ ന്യൂ യോര്‍ക്കില്‍ ഇരട്ടഗോപുരം തകര്‍ന്നു വീണപ്പോള്‍ ലോകമാകെ തരിച്ചു നിന്നു. ഇസ്ലാമിക തീവ്രവാദം അതിന്റെ വ്യാപ്തി എത്രത്തോളം വര്‍ദ്ധിപ്പിച്ചു എന്നതിന്റെ വ്യക്തമായ സൂചന ആയിരുന്നു ആ ആക്രമണം. അമേരികക്ക് നേരെയുള്ള ആദ്യ ആക്രമണം എന്നതിനേക്കാളുപരി മാനവരാശിക്ക് തന്നെ എതിരായുള്ള ഒന്നായിരുന്നു അല്കുഐദ യുടെ ഭീകര ആക്രമണം. അതോടെ സഹസ്രാബ്ദത്തിലെ ആദ്യ യുദ്ധത്തിനും [അമേരിക്ക താലിബാന്റെ അഫ്ഘാനിസ്ഥാനെ ആക്രമിച്ചു] ലോകം സാക്ഷിയായി. അതെ വര്‍ഷം തന്നെ ജനാധിപത്യത്തിന്റെ ശ്രീകൊവിലായ ഇന്ത്യന്‍ നിയമ നിര്‍മ്മാണ സഭ ആക്രമിക്കാനും ഭീകരര്‍ ശ്രമിക്കുകയുണ്ടായി.
2002 കുറേക്കൂടി ശാന്തമായ വര്‍ഷം ആയിരുന്നു. ഗുജറാത്ത് കലാപം, മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഎല്‍ പേളിന്റെ കൊലപാതകം, റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ മറ്റെല്ലാം തുടങ്ങിയവയാണ് 2002 ന്റെ ബാകിപത്രമായി നിലകൊള്ളുന്നത്.
യുദ്ധ കാഹളം മുഴക്കികൊണ്ടാണ് 2003 തുടങ്ങിയത്. ഭീകര വിരുദ്ധ പോരാട്ടം അമേരിക്ക ഇറാഖിലേക്ക് വ്യാപിപ്പിച്ചു. സദ്ദാം ഹുസൈന്റെ ഏകാധിപത്യ വാഴയ്ക്ക് വിരാമമായി. യുദ്ധതോടൊപ്പം പകര്‍ച്ച വ്യാധികളും 2003 ഇല്‍ വാര്‍ത്തയില്‍ സ്ഥാനം പിടിച്ചു. സാര്‍സ്, ആന്ത്രാക്സ് എന്നീ രോഗങ്ങള്‍ ലോകത്തെ പേടിപ്പെടുതുകയുണ്ടായി. ഇന്‍കമിംഗ് കാള്‍സ് സൌജന്യം ആക്കികൊണ്ട് ഇന്ത്യയില്‍ മൊബൈല്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതും ഈ വര്‍ഷം ആണ്.
കൂട്ടുകൂടലിനു പുതിയ ഇടം നല്‍കിക്കൊണ്ട് ഓര്‍ക്കുട്ട് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ രംഗപ്രവേശം ചെയ്തത് 2004 തുടക്കത്തിലാണ്. കൊല്ലം അവസാനിച്ചതാകട്ടെ 13 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലേറെ ആള്‍ക്കാരുടെ മരണത്തിനിടയാക്കിയ സുനാമി ദുരന്തതോടെയും. കുപ്രസിദ്ധ കാട്ടുകള്ളന്‍ വീരപ്പന്റെ അന്ത്യത്തിനും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും 2004 സാക്ഷ്യം വഹിച്ചു. ആണ്‍കുട്ടികള്‍ സത്യ സായിബാബയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ രഹസ്യവിവരങ്ങള്‍ അടങ്ങിയ സീക്രട്ട് സാമി എന്നാ ഡോകുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തതും ഈ വര്‍ഷമാണ്.
പാക് അധീന കാശ്മീരില്‍ ഭൂകംപതെതുടര്‍ന്നു ഒരു ലക്ഷത്തോളം ആള്‍ക്കാര്‍ മരിച്ചതായിരുന്നു 2005 ലെ പ്രധാന വാര്‍ത്ത. ക്രിക്കറ്റില്‍ ഒരു പുതിയ കാലത്തിനു തുടക്കം കുറിച്ചുകൊണ്ട് ആദ്യ അന്താരാഷ്ട്ര ടി 20 മത്സരം നടന്നതും രണ്ടായിരത്തി അഞ്ചില്‍ തന്നെ. ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍വെയില്‍ മുസ്ലിം ഭീകരവാദികള്‍ നടത്തിയ ആക്രമണം ഭീകരരുടെ ശക്തി കുറഞ്ഞിട്ടില്ല എന്ന് കാട്ടി തന്നു. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അന്തരം വലിയ അളവില്‍ കുറക്കാന്‍ സഹായിക്കുന്ന വിവരാവകാശ നിയമ ഇന്ത്യയില്‍ നിലവില്‍ വന്നതും 2005 ലാണ്.
സാര്‍സ്, ആന്ത്രാക്സ് ഇവക്കു ശേഷം മറ്റൊരു പകര്‍ച്ചവ്യാധി പക്ഷിപനിയുടെ രൂപത്തില്‍ ലോകത്ത് പടര്‍ന്നത് 2006 ലാണ്. ഇതേ വര്‍ഷമാണ് വാര്‍ത്താവിനിമയ രംഗത്ത് ഒരു പുത്തന്‍ സാധ്യത തുറന്നു കൊണ്ട് ജാക്ക് ഡോര്‍ടെ ട്വിറ്റെര്‍ ആരംഭിച്ചത്.
പൊതുവേ ബഹളങ്ങള്‍ ഒഴിഞ്ഞു നിന്ന വര്‍ഷമായിരുന്നു 2007. ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടു എന്നതായിരുന്നു വര്‍ഷത്തെ പ്രധാന വാര്‍ത്ത. ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രപതിയായി പ്രതിഭ പാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നതായിരുന്നു മറ്റൊരു പ്രധാന സംഭവം
ദശബ്ദതിലെ അവസാന രണ്ടു വര്‍ഷങ്ങള്‍ വാര്‍ത്തകളും സംഭവങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്നു.
ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ 'നാനോ', ടാറ്റാ പുറത്തിറക്കിയത് 2008 ലാണ്. 9/11 നു ശേഷം ലോകത്തെ ഏറ്റവും അധികം ഞെട്ടിച്ച തീവ്രവാദ ആക്രമണം മുംബൈയില്‍ അരങ്ങേറിയത് ഈ വര്‍ഷമാണ്. ഇസ്ലാമിക ഭീകരത അതിന്റെ നീചമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതിന്റെ അടയാളം കൂടിയായി മാറി 26/11. ലോക ക്രിക്കറ്റ് ന്റെ മുഖച്ച്ചായ തന്നെ മാറ്റിയ ഐ. പി. എല്‍ തുടങ്ങിയത് 2008 ലാണ്. ഐ. പി. എല്ലിനൊപ്പം നാടിന്റെ മുഖച്ച്ചായ മാറ്റിയ ഒന്നായിരുന്നു മെഡിക്കല്‍ ഷോപ്പില്‍ നിന്ന് നേരിട്ട് വാങ്ങാവുന്ന ഐ പില്‍ എന്നപേരില്‍ വിപണിയിലിറക്കിയ ഗര്‍ഭനിരോധന ഗുളിക. എന്നിരുന്നാലും 2008 ലോകത്തെ പിടിച്ചുലക്കിയത് സാമ്പത്തിക മാന്ദ്യം എന്നാ ഞെട്ടിക്കുന്ന വാര്‍ത്തയിലൂടെ ആയിരുന്നു. 1930 കളിലെ കറുത്ത നാളുകള്‍ക്കു ശേഷം ലോകമാകെ വീണ്ടും ഒരു സാമ്പത്തിക തകര്‍ച്ചയിലേക്ക് വഴുതി വീണു. ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മികച്ച പോരാട്ടത്തിനും [ നദാല്‍- ഫെഡറര്‍ വിമ്ബില്ടന്‍ ഫൈനല്‍] സച്ചിന്‍ തെണ്ടുല്‍കര്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍ എന്നാ ബഹുമതി നേടുന്നതിനും 2008 സാക്ഷിയായി.
2009 - ചന്ദ്രനില്‍ ജലം കണ്ടെത്തി! ഇന്ത്യയുടെ ചന്ദ്രയാന്‍ പര്യവേക്ഷണം ചന്ദ്രനില്‍ വെള്ളം കണ്ടെത്തിയത് ശാസ്ത്രലോകത്തെ നാഴികക്കല്ലായി. കഴിഞ്ഞ ദാശാബ്ദതിലെ ഏറ്റവും ഭീതിപ്പെടുത്തിയ പകര്‍ച്ചവ്യാധി H1N1 ലോകമാകെ പരന്നതും കഴിഞ്ഞ വര്‍ഷമാണ്. 'മാറ്റത്തിന് വേണ്ടി' എന്നാ മുദ്രാവാക്യം ഉയര്‍ത്തി ബാരക് ഹുസൈന്‍ ഒബാമ അമേരികന്‍ പ്രസിഡന്റ് ആയതു രണ്ടായിരത്തി ഒന്പതിലാണ്. സ്വവര്‍ഗരതി നിയമവിധേയം ആക്കിയ ഡല്‍ഹി ഹൈ കോടതി വിധിയും അതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കിയതും കഴിഞ്ഞ വര്‍ഷമാണ്. കാലാവസ്ഥ വ്യതിയാനം ചെറുക്കാനായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുള്ള കരാര്‍ ഉണ്ടാക്കുക എന്നാ ലക്ഷ്യത്തോടെ ലോകരാഷ്ട്രങ്ങള്‍ ഒത്തുകൂടിയ കൊപ്പെന്ഹെഗന്‍ ഉച്ചകോടി പരാജയപ്പെട്ടു എന്നതാണ് 2009 ലെ ഏറ്റവും ദുഖകരമായ കാര്യം.
അങ്ങനെ ഒരു ദശാബ്ദം കൂടി കടന്നുപോകുന്നു. വരാനിരിക്കുന്ന നാളുകളിലേക്കുള്ള ഒരു സൂച്ചനയ്യാണ് ഇവയെല്ലാം. തീവ്രവാദവും പകര്‍ച്ചവ്യാധികളും മറ്റു ദുരന്തങ്ങളും ഒഴിഞ്ഞ ഒരു ദശാബ്ദം ആകട്ടെ കടന്നു വരുന്നത് എന്ന് നമുക്ക് പ്രതീക്ഷിക്കാം. തീര്‍ച്ചയായും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യാം...
Ahaa kollaalo Anoopetta. Babu sirnte assignment aanalle. Good. :)
ReplyDeleteha ha.. thanq....
ReplyDelete